കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നില്‍ ചേരാന്‍ ഇനി ആറ് വയസ്സ്

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സാക്കി ഉയര്‍ത്തും. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇതു നടപ്പിലാക്കും.

സ്‌കൂള്‍ അധ്യയനം തുടങ്ങുന്നതിനുള്ള പ്രായം ആറു വയസ്സായി നിജപ്പെടുത്താന്‍ ദേശീയ തലത്തില്‍ തീരുമാനമായിട്ടുണ്ട്. അതിനാല്‍ കേരളത്തിന് മാത്രം ഈ നിബന്ധനയില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. നിലവില്‍ അഞ്ച് വയസ്സാണ് ഒന്നാം ക്ലാസില്‍ ചേരാനുള്ള പ്രായം.

എന്നാല്‍ ഇതു നടപ്പിലാക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് ആദ്യവര്‍ഷത്തില്‍ ആറ് മാസത്തെ ഇളവ് കൊടുക്കാനുള്ള അധികാരം ഹെഡ്മാസ്റ്റക്കു നല്‍കാനും തീരുമാനമായിട്ടുണ്ട്.

ഇതോടെ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം അഞ്ചര വയസ്സായിരിക്കും. പ്രായം ആറു വയസ്സാക്കുന്നതിനെ സംബന്ധിച്ച് നിയമം രൂപീകരിയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ആറു മാസത്തെ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഒരു വര്‍ഷം ഏതാണ്ട നാല് ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേരുന്നത്. ഒന്നില്‍ ചേരാനുള്ള പ്രായം ആറില്‍ നിന്ന് അഞ്ചര വയസ്സിലേക്ക് കുറയ്ക്കുന്നതോടെ അടുത്ത അധ്യയന വര്‍ഷം ഒന്നില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary

 State government to fix 6 years as the minimum age for getting admission to first standard.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X