വിവാഹം വൈകി: കാമുകിയെ തലയ്ക്കടിച്ചു കൊന്നു

ഇരുവരും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. വിവാഹം വേഗം നടത്തണമെന്ന അഭിപ്രായക്കാരനായിരുന്നു ചന്തു. എന്നാല്‍ ഗീതയുടെ പിതാവായ സുരേഷിന് ഇത് സമ്മതമായിരുന്നില്ല. ചന്തുവിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ട ശേഷം വിവാഹം നടത്തിയാല്‍ മതിയെന്ന് സുരേഷ് പറഞ്ഞു.
അടുത്തിടെ ഇതിനെ കുറിച്ച് സംസാരിയ്ക്കാനെത്തിയ ചന്തുവിനോട് വിവാഹം 2012 ഏപ്രിലില്‍ കല്യാണം നടത്താമെന്ന് സുരേഷ് പറഞ്ഞു. എന്നാല്‍ അത്രയും നാള്‍ കാത്തിരിയ്്ക്കാനാവില്ലെന്നും ഉടന്‍ തന്നെ വിവാഹം വേണമെന്നും ചന്തു ഗീതയോട് പറഞ്ഞു. അച്ഛനോട് പറഞ്ഞ് വിവാഹം ഉടന്‍ നടത്താനുള്ള അനുവാദം വാങ്ങണമെന്നും ഇയാള്‍ ഗീതയോട് പറഞ്ഞിരുന്നു.
എന്നാല്‍ വിവാഹം ഉടന്‍ നടത്താന്‍ തയ്യാറല്ലെന്ന നിലപാടില്‍ സുരേഷ് ഉറച്ചു നിന്നു. തന്റെ മകളെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുമെന്നും സുരേഷ് ഭീഷണി മുഴക്കി.
ഇതിനെ തുടര്‍ന്ന് ഗീതയെ ചന്തു കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ദഹനുവിലുള്ള തന്റെ വീട്ടിലെത്തിയ ശേഷം ഇയാള്‍ തൂങ്ങി മരിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications