കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിതട്ടിപ്പ്; ടെക്കി പിടിയില്‍

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: റയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരില്‍ നിന്ന് പണം തട്ടിയെടുത്ത എഞ്ചിനീയറിംങ് ബിരുദധാരി അറസ്റ്റിലായി. അമര്‍ താക്കൂര്‍ എന്ന മുപ്പത്തഞ്ചുകാരനാണ് പിടിയിലായത്.

അമറും കൂട്ടുകാരും ചേര്‍ന്ന് ആര്‍ആര്‍ബി കൊല്‍ക്കത്ത എന്ന വ്യാജ വെബ്‌സൈറ്റുപയോഗിച്ച് തൊഴിലന്വേഷകരെ പറ്റിയ്ക്കുകയായിരുന്നു.
ബിഹാര്‍ സ്വദേശികളായ യുവാക്കളാണ് തട്ടിപ്പിനിരയായവരില്‍ ഭൂരിപക്ഷവും.

അരുണ്‍ ദാബെ, ചന്ദ്ര താക്കൂര്‍, രാജീവ് താക്കൂര്‍, ദലീപ് താക്കൂര്‍, പ്രഹ്ലാദ് താക്കൂര്‍ എന്നിവരാണ് അമറിനൊപ്പം തട്ടിപ്പു സംഘത്തിലുണ്ടായിരുന്നത്.

വിവിധ തൊഴിലന്വേഷകരില്‍ നിന്നായി ഇവര്‍ ഏതാണ്ട് 50 ലക്ഷം രൂപയോളം തട്ടിയെടുത്തതായി സൂചനയുണ്ട്.
. അമറിന്റെ കൂട്ടാളികള്‍ക്കായി പൊലീസ് വലവിരിച്ചു കഴിഞ്ഞു.

തട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ച പൊലീസ് സംഘം ഗുവാഹത്തിയിലുള്ള അമറിന്റെ വീട് റെയ്ഡ് ചെയ്തു. ഇവിടെ നിന്നാണ് അമറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ജോലിതട്ടിപ്പ് നടത്തിയിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

English summary
An engineering graduate has been arrested for allegedly cheating several youths to the tune of Rs 50 lakh. The 35-year-old accused, identified as Amar Thakur was recently arrested from Guwahati in Assam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X