പാര്‍ട്ടി നിലപാടുകളെ വിഎസ് വെല്ലുവിളിച്ചു: പിണറായി

തിരഞ്ഞടുപ്പില്‍ മനഃസാക്ഷി വോട്ടു ചെയ്യാനുള്ള വിഎസിന്റെ ആഹ്വാനം പാര്‍ട്ടിക്കു തിരിച്ചടിയായി. പാര്‍ട്ടിയെ വിജയത്തിലേക്കു നയിക്കേണ്ട മുതിര്‍ന്ന നേതാവില്‍നിന്ന് ഇത്തരത്തില്‍ സമീപനം ഉണ്ടാകാന്‍ പാടില്ലായിരുന്നു.
ചില വിഷയങ്ങളില്‍ പാര്‍ട്ടിനേതാക്കള്‍ക്കെതിരേ വിഎസ് പരസ്യമായി അഭിപ്രായം പറഞ്ഞു. ഇതു പാടില്ല. പാര്‍ട്ടിക്കുള്ളി ല്‍ പറയേണ്ടതു പുറത്തു പറഞ്ഞതു പാര്‍ട്ടിയുടെ ഇമേജിനെ ബാധിച്ചു. മന്ത്രിസഭായോഗങ്ങള്‍ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടിക്കാര്യവും വിഎസ് പറഞ്ഞിരുന്നു. ഇതും പാടില്ലായിരുന്നു-പിണറായി ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോളിറ്റ് ബ്യൂറോയെ അടക്കം എതിര്‍ക്കുന്ന വി.എസ്.അച്യുതാനന്ദന്റെ പല നിലപാടുകളും പാര്‍ട്ടിവിരുദ്ധമാണ്. അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാകാതിരിക്കാന്‍ തെരഞ്ഞെടുപ്പില്‍ തോറ്റുകൊടുത്തുവെന്ന ആരോപണം ശരിയല്ല. വ്യക്തിയെ ആശ്രയിച്ചല്ല പാര്‍ട്ടി നിലനില്‍ക്കുന്നത്.
ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ നടന്ന തിരഞ്ഞെടുപ്പിലും പാര്‍ട്ടി തോറ്റിട്ടുണ്ടെന്നും പിണറായി പറഞ്ഞു.പൊന്നാനിയില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ വി.എസ്. നടത്തിയ പരസ്യപ്രസ്താവനയും ദോഷംചെയ്തു.
രണ്ടു ദിവസമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ വിഎസ് പക്ഷക്കാരായ ചാത്തന്നൂര്‍, നെടുവത്തൂര്‍, അഞ്ചാലുംമൂട്, ചടയമംഗലം, കടയ്ക്കല്‍ ഏരിയാ കമ്മിറ്റി പ്രതിനിധികള്‍ ഔദ്യോഗിക വിഭാഗത്തിനെതിരേ ആഞ്ഞടിച്ചതാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിെ തുടക്കം മുതല്‍ സന്നിഹിതനായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പിണറായി വിജയന്റെ മറുപടി പ്രസംഗം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നില്ല.












Click it and Unblock the Notifications