പാമോലിന്‍: ചാണ്ടിയ്‌ക്കെതിരെ തെളിവില്ല

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കാന്‍ തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. 90 പേജുള്ള റിപ്പോര്‍ട്ട് എസ്പി വിഎന്‍ ശശിധരനാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
1992ല്‍ ചട്ടങ്ങള്‍ ലംഘിച്ച് പാമോലില്‍ ഇറക്കുമതി ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് 2 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍, മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, ഗവണ്‍മെന്റ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങി ഒന്‍പതു പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.
കേസില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ കൂടുതല്‍ അന്വേഷണത്തിന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഏറെ രാഷ്ട്രീയവിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ഈ ഉത്തരവിനെ തുടര്‍ന്ന് മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞിരുന്നു.
പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ചുമതല സംസ്ഥാന വിജിലന്‍സില്‍ നിന്നു മാറ്റി പ്രത്യേകസംഘത്തെ ഏല്‍പ്പിക്കണമെന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യം മുന്‍പ് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.












Click it and Unblock the Notifications