പ്രകൃതി വിരുദ്ധ പീഡനം: അന്‍വര്‍ കുറ്റവിമുക്തന്‍

ഡിഎന്‍എ ടെസ്റ്റില്‍ അന്‍വര്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 2009 ലാണ് ഇദ്ദേഹത്തിനെതിരെ വിചാരണ ആരംഭിച്ചത്. അന്‍വര്‍ ഇബ്രാമിന്റെ സഹായിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്നതായിരുന്നു കേസ്.
മലേഷ്യയില്‍ ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്‍വറിനെ കുറ്റവിമുക്തനാക്കിയത് പ്രതിപക്ഷ പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസ് ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. 2008 ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് അന്‍വറിനെതിരെയുള്ള ആരോപണം ശക്തമായത്.
ഒടുവില്‍ നീതി ലഭിച്ചു എന്നാണ് വിധിയെ കുറിച്ച് അന്‍വര്‍ ഇബ്രാഹിം പ്രതികരിച്ചത്. കോടതി വിധി കേള്‍ക്കാന്‍ അന്‍വറിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് കോടതിക്ക് പുറത്ത് തടിച്ചു കൂടിയിരുന്നത്.
ഇസ്ലാമിക നിയമങ്ങള്‍ പിന്തുടരുന്ന രാജ്യമായ മലേഷ്യയില്‍ പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗികത അത് ഉഭയസമ്മത പ്രകാരമായാല്‍ പോലും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം തെളിഞ്ഞിരുന്നെങ്കില്‍ അന്‍വറിന് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമായിരുന്നു.












Click it and Unblock the Notifications