ഓടുന്നബസ്സില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊന്നു

റാണിപൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനി കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനായി ചൊവ്വാഴ്ച 5.30യോടെ ബസില്‍ കയറി. എന്നാല്‍ പെണ്‍കുട്ടി വീട്ടിലിലെത്തിയില്ലെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു രണ്ട് മണിക്കൂറിന് ശേഷം രണ്ട് യുവാക്കള്‍ ചേര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ അഗര്‍പദയില്‍ ഉളള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. യുവതിയെ പരിശോധിച്ച ഡോക്ടര്‍ അവര്‍ മരിച്ചു എന്ന് പറഞ്ഞതോടെ യുവാക്കള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍ര്‍ രഘുനാഥ് നായകിനെയും കണ്ടക്ടര്‍ കാര്‍ത്തിക് ചന്ദ്ര ഹാസിരയെയും പോലീസ് അറസ്റ്റ് ചെയ്തു.കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഭദ്രക് ആട്ടോണമസ് കോളെജ് വിദ്യാര്‍ഥികള്‍ പൊലീസ് സൂപ്രണ്ടിന്റെ വീടിന് മുന്നില്‍ പ്രകടനം നടത്തുകയും റോഡ് ഉപരോധിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications