വിഎസിനെ ഒന്നാം പ്രതിയാക്കണം:വിജിലന്‍സ്

മുന്‍ റവന്യു മന്ത്രി കെപി രാജേന്ദ്രനെ രണ്ടാം പ്രതിയാക്കണമെന്നും നിര്‍ദേശമുണ്ട്. വിജിലന്‍സ് അന്വേഷണ സംഘം ഡയറക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.
ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെആര്‍.മുരളീധരന്‍ മുഖ്യമന്ത്രിയായിരിക്കെ വി.എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ് എന്നിവരെ മൂന്നും നാലും പ്രതികളാക്കണമെന്നും ശുപാര്‍ശയുണ്ട്.
ഭൂമി കൈപ്പറ്റിയ ബന്ധു ടി.കെ.സോമന്‍, കാസര്‍കോട് ജില്ലാ കളക്ടര്‍മാരായിരുന്ന എന്‍.എ.കൃഷ്ണന്‍കുട്ടി, ആനന്ദ് സിങ്, വി.എസ്സിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള എ.സുരേഷ് എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
അനധികൃതമായി സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുത്തതിനും പതിച്ചുകൊടുത്ത ഭൂമിക്കു നിയമവിരുദ്ധമായി വില്‍പ്പനാവകാശം നല്‍കിയതിനുമാണ് വിഎസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
വിഎസിനേയും കെപി രാജേന്ദ്രനെയും കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു. 2009 ല്‍ വിഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ബന്ധുവായ സോമനു കാസര്‍കോഡ് താലൂക്കില്‍ അനധികൃതമായി ഭൂമി പതിച്ചു നല്‍കി എന്നതാണ് കേസ്.












Click it and Unblock the Notifications