കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലോത്സവത്തിനിടെ തൃശൂരില്‍ ഹര്‍ത്താല്‍

  • By Lakshmi
Google Oneindia Malayalam News

Thrissur
തൃശൂര്‍: ദേശീയ പാതയിലെ ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് തൃശൂരില്‍ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ബാധിക്കാതിരിക്കാന്‍ ക്രമീകരണങ്ങള്‍ നടത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ അറിയിച്ചു.

ചൊവ്വാഴ്ച കാലത്ത് ആറു മുതല്‍ ബുധനാഴ്ച രാവിലെ വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയന്‍ അറിയിച്ചു. പൊലീസ് സഹായത്തിനായി 98475 00009 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

ജില്ലയിലെ സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുമെന്നു ജില്ലാ മോട്ടോര്‍ തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റ് ടി.വി. ഹരിദാസ് അറിയിച്ചു. കലോത്സവവും കൊടുങ്ങല്ലൂര്‍ താലപ്പൊലിയും പ്രമാണിച്ചു ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്നു സംയുക്ത ഉടമസ്ഥ സംഘവും അറിയിച്ചിട്ടുണ്ട്.

English summary
Hartal begins at Thrissur district announced by various political against levying toll for national highway,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X