റിയാലിറ്റി ഷോയ്ക്കിടെ ലൈവായി ബലാത്സംഗം

പീഡനം നടന്നതായി സ്ഥിരീകരിച്ച പൊലീസ് ഇതേക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബിഗ് ബ്രദര്‍ ബ്രസീല്‍ ചിത്രീകരിയ്ക്കുന്ന റിയോ ഡി ജനീറോയിലെ സ്റ്റുഡിയോ പൊലീസ് റെയ്ഡ് ചെയ്തതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുപത്തിരണ്ടുകാരിയായ മോണിക് ആമിനെന്ന വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. മത്സരാര്‍ഥിയായ ഡാനിയല്‍ എക്കനീസാണ് പീഡിപ്പിച്ചതെന്ന് മോണിക് പറയുന്നു.
ഷൂട്ടിങ് നടക്കുന്ന വീടിനുള്ളളില്‍ വച്ചിരിയ്ക്കുന്ന നൈറ്റ് ക്യാമറകളിലാണ് പീഡനദൃശ്യങ്ങള്‍ പതിഞ്ഞത്. ഒരു പാര്‍ട്ടിയ്ക്ക് ശേഷം ബോധരഹിതയായി കിടക്കുന്ന മോണിക്കിനെ ഡാനിയല്‍ പീഡിപ്പിയ്ക്കുകയായിരുന്നു. പിറ്റേ ദിവസം മോണിക് തന്നെയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. അബോധാവസ്ഥയിലായിരുന്നതിനാല്‍ പീഡനത്തെക്കുറിച്ച് അവ്യക്തമായ ചില ഓര്‍മകള്‍ മാത്രമേ യുവതിയ്ക്കുണ്ടായിരുന്നുള്ളൂ.
മോണിക്കിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുന്നതിന് മുമ്പ് മൂന്ന് മണിക്കൂറോളം നേരം പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡാനിയിലിനെ ഷോയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.












Click it and Unblock the Notifications