കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളയും ഗണേഷും ഗള്‍ഫില്‍ പോയത് ചര്‍ച്ചയ്ക്ക് ?

  • By Lakshmi
Google Oneindia Malayalam News

Balakrishna Pillai
കൊല്ലം: കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയും മകനും മന്ത്രിയുമായ കെബി ഗണേഷ് കുമാറും തമ്മിലുള്ള ഭിന്നത തീര്‍ക്കാന്‍ ഗള്‍ഫില്‍ ചര്‍ച്ച നടക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു വിവാദവ്യവസായിയാണ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുകയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇതിനായി പിള്ളയും ഗണേഷ് യാത്ര തിരിച്ചിട്ടുണ്ട്. ഗണേഷ് ദുബയിലേയ്ക്കും പിള്ള മസ്‌കറ്റിലേയ്ക്കുമാണ് പോയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗണേഷ് അഞ്ച് ദിവസത്തേയ്ക്കും പിള്ള പത്തുദിവസത്തേയ്ക്കുമാണ് പോയിരിക്കുന്നത്.

വ്യാഴാഴ്ചയാണ് ഗണേഷ് ദുബയ്ക്ക് പുറപ്പെട്ടത്. പിള്ള വെള്ളിയാഴ്ച കാലത്താണ് യാത്ര തിരിച്ചത്. രണ്ടിടത്തേയ്ക്കാണ് ഇരുവരും പോയതെങ്കിലും ചര്‍ച്ചയ്ക്കായി ഇരുവരും വ്യവസായി പറയുന്ന സ്ഥലത്തെത്തുമെന്നാണ് സൂചന.

ഈ വിവാദവ്യവസായി തന്നെയാണ് പിള്ളയും ഗണേഷും തമ്മിലുള്ള തര്‍ക്കത്തിന് കാരണമെന്നാണ് കേള്‍ക്കുന്നത്. ഇദ്ദേഹത്തിന്റെ നോമിനിയ്ക്ക് പാര്‍ട്ടിയില്‍ പ്രമുഖ സ്ഥാനം നല്‍കിയതില്‍ ഗണേഷിന് അഭിപ്രായവ്യത്യാസമുണ്ടത്രേ.

എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും മാറാന്‍ പിള്ള തയ്യാറുമല്ല. ഇതിലുള്ള അഭിപ്രായഭിന്നതയാണ് ഗണേഷിനെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റുന്നതില്‍ വരെ എത്തിച്ചത്.എന്നാല്‍ ഗള്‍ഫിലെ ചര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വൃത്തങ്ങള്‍ ഇതേവരെ ഒന്നും പറഞ്ഞിട്ടില്ല.

English summary
Kerala Congress B Chairperson R Balakrishna Pillai and Minister KB Ganesh Kumar may meet for a discussion at Gulf. Reports says that a controversial businesman may mediate the talk between them,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X