പത്തനംതിട്ട: ക്വട്ടേഷന്‍ കേസില്‍ അറസ്റ്റിലായ മിത്ര സൂസന്‍ എബ്രഹാമിന് ജയിലില്‍ വിഐപി പരിഗണനയെന്ന് ആക്ഷേപം. മറ്റു തടവുകാര്‍ക്ക് അനുവദിയ്ക്കാത്ത പല പരിഗണനകളും മിത്രയ്ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്ദര്‍ശന സമയം കഴിഞ്ഞിട്ടും സന്ദര്‍ശകരെ അനുവദിയ്ക്കുന്നതായും പുറത്തുനിന്ന് ഭക്ഷണം എത്തിച്ചുകൊടുക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഉന്നത രാഷ്ട്രീയ ഇടപെടലിനെതുര്‍ന്നാണിതെന്ന് പറയപ്പെടുന്നു.
ലിജുവെന്ന യുവാവിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 17ന് ആണ് റാന്നി സെന്റ് തോമസ് കോളെജ് ട്രാവല്‍ ആന്റ് ടൂറഇസം വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി മിത്ര അറസ്റ്റിലായത്.
31 വരെ റിമാന്‍ഡിലയച്ച മിത്രയെ കാണാന്‍ ഉന്നതര്‍ വന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതകര്‍ പറയുന്നു.