Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴീക്കോടിന്റെ സംസ്‌കാരം പയ്യാമ്പലത്ത്

Sukumar Azhikode
തൃശൂര്‍: ഡോ. സുകുമാര്‍ അഴീക്കോടിന്റെ സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് കണ്ണൂര്‍ പയ്യാമ്പലത്ത് നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂരിലെ അഴീക്കോടാണ് ജനിച്ചതെങ്കിലും സാംസ്‌കാരിക നഗരിയുടെ ദത്തുപുത്രനായി അറിയപ്പെടുന്ന അഴീക്കോടിന്റെ സംസ്‌കാരം തൃശൂരില്‍ നടത്തണമെന്ന് തൃശൂരിലെ സാഹിത്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് സംസ്‌കാരം നടത്തണമെന്നാണ് ബന്ധുക്കളും പറഞ്ഞു. ബന്ധുക്കള്‍ ഈ ആവശ്യം ജില്ലാകലക്ടര്‍ക്ക് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി ഇരു കൂട്ടരുമായും ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്.

സംസ്‌കാരം സംബന്ധിച്ച് ഒരു വിവാദവും ഉണ്ടാകില്ലെന്ന് തൃശൂരിലെ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിലെ ജനങ്ങളുടെ വികാരം സര്‍ക്കാര്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അഴീക്കോടിന് ഉചിതമായ സ്മാരകം തൃശൂരില്‍ നിര്‍മ്മിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

തൃശൂരില്‍ നിന്നും കൊണ്ടുവരുന്ന അഴീക്കോടിന്റെ ഭൗതിക ശരീരം കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം രാത്രിയോടെ കണ്ണൂരിലേക്ക് കൊണ്ടുപോകും. കണ്ണൂരിലെ മഹാത്മ മന്ദിരത്തിലാണ് മൃതദേഹം സൂക്ഷിക്കുക. ബുധനാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+