മാധവന്‍ നായര്‍ ഐഐടിയിലെ പദവി ഒഴിഞ്ഞു

എസ്. ബാന്‍ഡ് സ്‌പെക്ട്രം ഇടപാട് ആരോപണത്തെത്തുടര്‍ന്ന് ജി. മാധവന്‍ നായരടക്കം നാല് ഉന്നത ശാസ്ത്രജ്ഞരെ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്നതുമായ എല്ലാ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്നും വിലക്കിക്കൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടപടി.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തന്നെ മാനസികമായി വേദനിപ്പിച്ചെന്നും ഇതേത്തുടര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതെന്നും മാധവന്‍ നായര്‍ അറിയിച്ചു.
തനിക്കെതിരായ നടപടിക്ക് പിന്നില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണനാണെന്ന് മാധവന്‍ നായര്‍ കുറ്റപ്പെടുത്തിയിരുന്നു. വ്യക്തിപരമായ താല്‍പര്യത്തിനായി രാധാകൃഷ്ണന്‍ സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.തന്റെ ഭാഗം കേള്‍ക്കാതെ സര്‍ക്കാര്‍ തിരക്കിട്ട് നടപടി എടുത്തതിലും മാധവന്‍ നായര്‍ക്ക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പ്രതികരിയ്ക്കാന്‍ തയാറായിട്ടില്ല.












Click it and Unblock the Notifications