കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഡിയ ടേപ്പുകള്‍ കൃത്രിമം: സര്‍ക്കാര്‍

  • By Nisha Bose
Google Oneindia Malayalam News

Niira Radia
ദില്ലി: ടു ജി ലൈസന്‍സ് വിവാദത്തില്‍ പുറത്തായ റാഡിയ ടേപ്പുകള്‍ കൃത്രിമമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മാധ്യമങ്ങള്‍ പുറത്തു വിട്ട ടേപ്പിലെ സംഭാഷണങ്ങളും യഥാര്‍ത്ഥ ടേപ്പിലെ സംഭാഷണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ടേപ്പിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തിലും ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ടേപ്പുകള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനോ അനുബന്ധ വകുപ്പുകള്‍ക്കോ ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ടേപ്പുകള്‍ ചോര്‍ത്തിയത് ആരെന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.

സീല്‍ ചെയ്ത കവറിലാണ് ജസ്റ്റീസ് ജി.എസ്. സിംഗ്‌വി അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

രത്തന്‍ ടാറ്റ ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖരുമായി കോര്‍പ്പറേറ്റ് ഇടനിലക്കാരിയായ നീര റാഡിയ നടത്തിയ ഫോണ്‍ സംഭാഷണമാണ് ചോര്‍ന്നത്.

English summary
The central government on Tuesday told the Supreme Court that the versions published in the media of the controversial conversations of corporate lobbyist Niira Radia did not match the original tapes.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X