Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൈസിറ്റി പദ്ധതിയ്ക്ക് അനുമതി

Skycity
കൊച്ചി: കൊച്ചിയിലെ ആകാശ നഗരം (സ്‌കൈ സിറ്റി) പദ്ധതിക്ക് സര്‍ക്കാര്‍ ഉപാധികളോടെ അനുമതി നല്‍കി. കൊച്ചിയിലെ യശോറാം ഡെവലപ്പേഴ്‌സ് ഉടമ എ.ആര്‍.എസ്. വാധ്യാര്‍ക്കാണ് പദ്ധതി നടത്തിപ്പിന് അനുമതി നല്‍കിയത്.

പദ്ധതിക്കാവശ്യമായ ലൈസന്‍സുകളും ക്ലിയറന്‍സുമെല്ലാം സംരംഭകരായ യശോറാം ഇന്‍ഫ്ര ഡെവലപ്പേഴ്‌സ്പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തന്നെ സംഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പാരിസ്ഥിതിക പഠനങ്ങള്‍ ഇല്ലാതെ അനുമതി നല്‍കുന്നതിലൂടെ കൊച്ചിക്ക് ആകാശനഗരം പദ്ധതിയും ദുരിതം വിതക്കുമെന്ന് ആക്ഷേപങ്ങളുണ്ട്.

നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടും വിഭാവനം ചെയ്യുന്നതാണ് സ്‌കൈസിറ്റി പദ്ധതി. ദേശീയപാത 47 ല്‍ കുണ്ടന്നൂരില്‍ നിന്ന് തുടങ്ങി സഹോദരന്‍ അയ്യപ്പന്‍ റോഡിലൂടെ സുഭാഷ് ചന്ദ്രബോസ് പാര്‍ക്കില്‍ അവസാനിക്കുന്നതാണ് ഫൈ്‌ള ഓവര്‍ പദ്ധതി. 42 മീറ്റര്‍ വീതിയിലാണ് പാലം.

കായലിന് മുകളിലൂടെ ഫൈ്‌ള ഓവര്‍പണിത് ഷോപ്പിങ് മാളുകളും ഫ്‌ളാറ്റുകളും വിനോദപാര്‍ക്കും നിര്‍മിക്കുന്ന പദ്ധതിക്ക് 11 നിബന്ധനകളോടെയാണ് അനുമതി നല്‍കിയത്. 14 മീറ്റര്‍ വീതിയുള്ള ഫുട്പാത്തുകളും നാലര മീറ്റര്‍ വീതിയുള്ള പാര്‍ക്കിങ് സ്ഥലവും ഏഴര മീറ്റര്‍ വീതിയുള്ള റോഡുകളും ഇതിന്റെ ഭാഗമായി ഒരുങ്ങും.

പദ്ധതിയുടെ 11 ശതമാനം സൗജന്യ ഓഹരി സര്‍ക്കാറിന് നല്‍കുമ്പോള്‍ കായല്‍ നികത്താനുള്ള അനുമതി സ്വകാര്യ സ്ഥാപനത്തിന് നല്‍കും. ഫ്‌ളൈ ഓവറിന്റെ തൂണുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ ഭൂമി 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കും. 23 ശതമാനം ഓഹരി പൊതുജനങ്ങള്‍ക്ക് നല്‍കുമെങ്കിലും ജി.സി.ഡി.എ, ജിഡ, കൊച്ചി കോര്‍പറേഷന്‍ എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ക്കായി 15 ശതമാനം ഓഹരി മാത്രമാണ് അനുവദിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+