കൊച്ചി മെട്രോ വൈകിയേക്കും

പദ്ധതി നിര്‍ദേശങ്ങള്‍ കേന്ദ്രമന്ത്രിസഭ പരിഗണിയ്ക്കണമെങ്കില്‍ പിഐബിയുടെ അംഗീകാരം വേണം. ഉദ്യോഗസ്ഥതലത്തിലുള്ള നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ നടന്നില്ല.
ജനവരി 31നുമുന്‍പു പിഐബി യോഗം വിളിക്കാനാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതതലയോഗം തീരുമാനിച്ചിരുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ 23ന് മുന്‍പ് പൂര്‍ത്തിയാക്കാനും ധാരണയായിരുന്നു.
എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് വീഴ്ചയുണ്ടായതായി വിലയിരുത്തപ്പെടുന്നു. വിവിധ മന്ത്രാലയങ്ങള്‍ക്ക് അയച്ചുകൊടുക്കാനുള്ള രൂപരേഖ തയ്യാറായതൊഴിച്ചാല്‍ മറ്റു നടപടികളൊന്നും പൂര്‍ത്തിയായിട്ടില്ല.
കൊച്ചി മെട്രോയുടെ ചുമതലയുള്ള പ്രത്യേക ഉദ്യോഗസ്ഥന്‍ ദില്ലിയിലില്ലാത്തതാണ് ഇതിനു കാരണമെന്നാണ് നഗരവികസന മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്.
പദ്ധതിയുടെ രൂപരേഖ വിവിധമന്ത്രാലയങ്ങളുടെ പ്രതികരണത്തിനായി അയച്ചുകൊടുക്കേണ്ടതുണ്ട്. എന്നാല്‍ ഈ ഉദ്യോഗസ്ഥന്‍ ഒപ്പിട്ടതിന് ശേഷമേ ഇത് അയക്കാനാവൂ.
മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ പദ്ധതിക്കുള്ള സാമ്പത്തികസഹായത്തിനായി ജപ്പാന്‍ അന്താരാഷ്ട്ര സഹകരണബാങ്കിന് (ജൈക്ക) അപേക്ഷ സമര്‍പ്പിക്കണം. ഈ നടപടിക്രമവും പൂര്‍ത്തിയായെങ്കിലേ കൊച്ചിമെട്രോയുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ കഴിയൂ.












Click it and Unblock the Notifications