കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്തില്‍ ഫുട്‌ബോള്‍ കലാപം: 74 മരണം

Google Oneindia Malayalam News

Egypt
കെയ്‌റോ: ഈജിപ്ത് നഗരമായ പോര്‍ട്ട് സെഡിലുണ്ടായ ഫുട്‌ബോള്‍ കലാപത്തില്‍ 74 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിര വൈരികളായ അല്‍ മാസ്‌രി, അല്‍ അഹ്‌ലി ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടത്തിനിടയിലാണ് ആക്രമണം പൊട്ടിപുറപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നഗരം പരിപൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.

അല്‍മസ്‌രി 3-1ന് വിജയിച്ചു നില്‍ക്കെ പ്രദേശിക ക്ലബ്ബായ അല്‍ അഹ്‌ലിയുടെ ആരാധകര്‍ മൈതാനത്തിലേക്കിറങ്ങുകയായിരുന്നു. ഇതോടെ മസ്‌രിയുടെ കളിക്കാര്‍ ഓടി രക്ഷപ്പെട്ടു. വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ഥലത്ത് സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരാണ്.

കത്തിയടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നായിരുന്നു ആക്രമണം. ഈജിപ്തില്‍ ഇതിനു മുമ്പും ഫുട്‌ബോള്‍ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും പേര്‍ കൊല്ലപ്പെടുന്നത് ആദ്യമായാണ്. പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ട സൂചനകളനുസരിച്ച് 104 പേര്‍ മരിച്ചിട്ടുണ്ട്.

English summary
At least 74 people have been killed in clashes between rival fans following a football match in the Egyptian city of Port Said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X