കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറോട് അനാദരവ്: സര്‍ക്കാര്‍ മാപ്പു പറയണം

  • By Nisha Bose
Google Oneindia Malayalam News

VS Achuthanathan
തൃശ്ശൂര്‍: അന്തരിച്ച ഗവര്‍ണറോട് അനാദരവ് കാണിച്ചതിന് മുഖ്യമന്ത്രിയും സര്‍ക്കാരും ജനങ്ങളോട് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്.

ഗവര്‍ണറുടെ നിര്യാണത്തില്‍ ദുഃഖാചരണം കഴിയും മുമ്പ് സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നടപടി ഭരണഘടനാ വിരുദ്ധമാണ്. ഇത് വളരെ നീചമായിപ്പോയെന്നും വി.എസ് പറഞ്ഞു.

ജനവരി 26നാണ് ഗവര്‍ണര്‍ എം.ഒ.എച്ച്.ഫാറൂഖ് അന്തരിച്ചത്. തുടര്‍ന്ന് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ജനവരി 27 മുതല്‍ ഫിബ്രവരി 2 വരെ സംസ്ഥാനത്ത് ദുഃഖാചരണമായിരിക്കുമെന്ന് അറിയിച്ചിരുന്നു.

ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ പരിപാടികളോ വിനോദ പരിപാടികളോ പാടില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ദുഃഖസൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം വ്യാഴാഴ്ച വരെയായിരുന്നു ദുഃഖാചരണം.

എന്നാല്‍ വ്യാഴാഴ്ച മൂന്നിന് നിശാഗന്ധിയില്‍ നടന്ന സ്വയം സംരംഭക മിഷന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം മന്ത്രിമാരായ കെഎംമാണി, പികെ.കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, വിഎസ് ശിവകുമാര്‍ എന്നിവരും പങ്കെടുത്തിരുന്നു. ഇതാണ് വിവാദമായത്. എന്നാല്‍ ദുഃഖാചരണം ബുധനാഴ്ച തീര്‍ന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

English summary
Opposition leader VS Achuthanathan accused govt did not show respect to that Kerala Governor M.O.H. Farook who died on Jan 26.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X