ഇന്ത്യക്ക് ഇറാന്റെ അന്ത്യശാസനം

ഫര്‍സാദ് ബി എണ്ണപ്പാടത്തിലെ ഖനനവുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും തമ്മില്‍ കരാര്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഓയിന്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷനുമായി കഴിഞ്ഞ മൂന്നു വര്‍ഷമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ്. 2010 ഒക്ടോബറില്‍ ഈ മേഖലയുടെ വികസനത്തിനായി ഒരു വിദേശ കമ്പനിയുമായി കരാറൊപ്പിടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. കരാര്‍ പ്രകാരം ഫര്‍സാദ് ബി ബ്ലോക്ക് ഉള്‍പ്പെടുന്ന ഫാര്‍സി മേഖലയില്‍ എണ്ണ ഖനനം ചെയ്യുന്നതിനുള്ള അധികാരം ഒഎന്‍ജിസിക്കു ലഭിക്കും.
എന്നാല്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഇറാന്‍ എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ പരസ്യമായ ഒരു നിലപാടെടുക്കാന്‍ ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാവും. എങ്കിലും അമേരിക്കയോ യൂറോപ്യന്‍ യൂനിയനോ ചെയ്തതുപോലെ ഇറാന്‍ എണ്ണ ഉപേക്ഷിക്കുന്നതിന് ഇന്ത്യക്കാവില്ലെന്ന് ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി അറിയിച്ചിട്ടുണ്ട്. ഇപ്പോഴും ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള 12 ശതമാനം ക്രൂഡ് ഓയിലും ഇറാനില്‍ നിന്നാണെത്തുന്നത്. വിലക്ക് ഭയന്ന് ഇറാനില്‍ നിന്ന് വിദേശകമ്പനികള്‍ ഒഴിഞ്ഞു പോയി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്‍ ഇന്ത്യക്കുമുകളില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നത്.












Click it and Unblock the Notifications