പ്രക്ഷോഭം, മാലി പ്രസിഡന്റ് രാജിവച്ചു

വൈസ് പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസ്സന്‍ പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുമെന്ന് സൈനിക കേന്ദ്രങ്ങളാണ് അറിയിച്ചത്. ഗവണ്‍മെന്റിനെതിരേ വിമര്‍ശനമുയര്‍ത്തുന്ന വിമത നേതാവിനെ തടങ്കലില്‍ നിന്നു വിട്ടയയ്ക്കണമെന്ന് ക്രിമിനല്‍ കോടതി ജഡ്ജി ഉത്തരവിട്ടതാണ് നഷീദിനെ പ്രകോപിപ്പിച്ചത്.
ഉടന്‍ തന്നെ സൈന്യത്തെ ഉപയോഗിച്ച് ജഡ്ജി അബ്ദുള്ള മുഹമ്മദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വൈസ് പ്രസിഡന്റ്, സുപ്രിം കോടതി, മനുഷ്യവകാശ കമ്മീഷന്‍, യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രങ്ങളില്‍ നിന്നെല്ലാം ജഡ്ജിയെ വിട്ടയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും നഷീദ് വഴങ്ങാന്‍ തയ്യാറായില്ല.
മൂന്നു ലക്ഷത്തോളം ജനങ്ങള്‍ മാത്രം അധിവസിക്കുന്ന മാലി ദ്വീപ് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. 30 വര്‍ഷം നീണ്ട ഏകാധിപത്യ ഭരണത്തിനു ശേഷം നടന്ന ബഹുകക്ഷി തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് മുഹമ്മദ് നഷീദ് അധികാരത്തിലെത്തിയത്.












Click it and Unblock the Notifications