കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലി ദ്വീപില്‍ ദേശീയസര്‍ക്കാര്‍

Google Oneindia Malayalam News

Vaheed
മാലി: രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം ഉള്‍പ്പെടുത്തി കൊണ്ട് ദേശീയസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മാലി ദ്വീപ് പ്രസിഡന്റ് മുഹമ്മദ് വഹീദ് അറിയിച്ചു. സ്ഥാനമൊഴിഞ്ഞ മുഹമ്മദ് നഷീദിന്റെ മാലിദീപ് ഡെമോക്രാറ്റിക് പാര്‍ട്ടി(എംഡിപി)ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാവും.

ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2013ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ വഹീദ് സ്ഥാനത്ത് തുടരാനാണ് സാധ്യത.

അധികാരമേറ്റെടുത്ത പിറ്റേ ദിവസം തന്നെ വഹീദ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ വിളിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ വഹീദിനെ പ്രധാനമന്ത്രി അനുമോദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് സിങ് വ്യക്തമാക്കി.

1988ല്‍ പുറമെ നിന്നുള്ള ഒരു സംഘം ദ്വീപ് പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ഇന്ത്യന്‍ സൈന്യമാണ് മാലിയുടെ രക്ഷക്കെത്തിയത്. രാജ്യത്ത് ആഭ്യന്തരപ്രശ്‌നം കലുഷിതമായപ്പോള്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അത് മാലിയുടെ ആഭ്യന്തരപ്രശ്‌നമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

English summary
Newly-appointed Maldivian President Mohamed Waheed Wednesday announced he would form a coalition government with the participation of all political parties, including former president Mohamed Nasheed’s Maldivian Democratic Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X