കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ ഹര്‍ത്താല്‍: ബസുകള്‍ക്കു നേരേ കല്ലേറ്

  • By Nisha Bose
Google Oneindia Malayalam News

Trissur
തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവിനെതിരേ പാലിയേക്കരയില്‍ സമരം നടത്തിയവരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ടോള്‍ വിരുദ്ധ സംയുക്ത സമര സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഹര്‍ത്താലിനെ തുടര്‍ന്നു സ്വകാര്യ ബസുകള്‍ പലതും സര്‍വീസ് നടത്തുന്നില്ല.

അതേസമയം രാവിലെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ പലയിടത്തും കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മുപ്ലിയം, മുല്ലശേരി ഭാഗങ്ങളിലാണ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്.

എന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടരുകയാണ്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ബസ് ഉടമകള്‍ അറയിച്ചിരുന്നെങ്കിലും സര്‍വീസ് നടത്തിയില്ല.

രാവിലെ സര്‍വീസ് നടത്താന്‍ നഗരത്തിലെത്തിയ സ്വകാര്യ ബസുകള്‍ സമരക്കാര്‍ തടഞ്ഞതോടെയാണിത്. നഗരത്തിലും പരിസരത്തുമുള്ള മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്. അതേസമയം

സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ബിജെപിയും സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റിയും സിപിഐ എംഎല്ലും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
,The effort to start toll collection on Mannuthy- Edapally national highway turned violent at Paliakkara toll plaza on Thursday as police resorted to lathi charge to disperse protesters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X