മാലിന്യ നീക്കം: വിളപ്പില്‍ശാലയില്‍ സംഘര്‍ഷം

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോര്‍പറേഷന്‍ പരിധിയിലെ മാലിന്യം വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകുമെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ കെ ചന്ദ്രിക പ്രഖ്യാപിച്ചതോടെ ഇത് തടയാനായി അയ്യായിരത്തില്‍ അധികം വരുന്ന വിളപ്പില്‍ശാല നിവാസികളാണ് പ്രതിഷേധവുമായി എത്തിയത്.
ഉച്ചയ്ക്ക് 12.30ഓടെയാണ് ലോറികള്‍ മാലിന്യവുമായി വിളപ്പില്‍ശാലയിലെത്തിയത്. ലോറികള്‍ തടയുമെന്ന് പ്രഖ്യാപിച്ച് രാവിലെ തന്നെ സമര സമിതി പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.മാലിന്യ വണ്ടികള്‍ എത്തിയതോടെ സമരക്കാര്‍ മുദ്രാവാക്യം വിളികളുമായി കടുത്ത രീതിയില്‍ പ്രതിഷേധിച്ചു.. സമരക്കാരുടെ മുന്‍നിരയിലുണ്ടായിരുന്ന വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം മാലിന്യം, ചവറുഫാക്ടറിയിലേക്ക് കൊണ്ടുപോകാനാണ് പോലീസ് ശ്രമിച്ചത്. കുട്ടികളും സ്ത്രീകളും വികലാംഗരും പ്രായമായവരുമാണ് സമരത്തിന്റെ മുന്‍നിരയില്‍ അണിനിരന്നത്. പിന്‍നിരയിലായിരുന്നു പുരുഷന്മാര്‍.
രണ്ടു മണിക്കൂറോളം പൊലീസ് കാത്തു നിന്നെങ്കിലും സമരക്കാര്‍ പിന്‍വാങ്ങിയില്ല. ഇതിനിടെ പൊലീസിനു നേരെ നേരിയ തോതില്‍ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും പ്രഖ്യാപിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് വിളപ്പില്‍ശാലയിലും പിരസരത്തും ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് നടപടി നിര്‍ത്തിവയ്ക്കുകുയം മാലിന്യലോറികള്‍ തിരിച്ചുകൊണ്ടുപോവുകയും ചെയ്തു.












Click it and Unblock the Notifications