കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോ-ഇറാന്‍ വ്യാപാരം പ്രതിസന്ധിയിലേക്ക്

Google Oneindia Malayalam News

Iran Spokesman
ദില്ലി: രാജ്യത്തെ ഏറ്റവും സുരക്ഷിതമായ മേഖലകളിലൊന്നിലുണ്ടായ പൊട്ടിത്തെറി ഇന്തോ-ഇറാന്‍ വ്യാപാരബന്ധത്തെ ബാധിക്കുമെന്ന് ആശങ്ക. പ്രധാനമന്ത്രിയുടെ വസതിക്കു തൊട്ടടുത്തുള്ള ഔറംഗസീബ് റോഡിലേക്ക് സ്‌ഫോടകവസ്തുവുമായി ബൈക്ക് കടന്നു വരികയും ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥരുടെ വാഹനത്തിലേക്ക് അത് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. എംബസി ഉദ്യോഗസ്ഥ താല്‍ യസ്സോവ അടക്കം നാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇതിനു സമാനമായ ആക്രമണശ്രമം ജോര്‍ജിയയിലും ഉണ്ടായി. സ്‌ഫോടനത്തേക്കാളും അതുണ്ടായ സ്ഥലമാണ് വാര്‍ത്താപ്രാധാന്യം വര്‍ധിപ്പിച്ചത്.

ഇന്ത്യയിലെയും ജോര്‍ജിയയിലെയും ആക്രമണത്തിനു പിറകില്‍ ഇറാനാണെന്ന ആരോപണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാവുവാണ് ആദ്യം രംഗത്തെത്തിയത്. ഇന്ത്യ ഈ ആരോപണം സ്ഥിരീകരിക്കുകയോ തള്ളികളയുകയോ ചെയ്തിട്ടില്ല.

സ്‌ഫോടനത്തില്‍ ഇറാന് യാതൊരു പങ്കുമില്ല. ഇത് ഇസ്രായേല്‍ ഗുഡാലോചനയുടെ ഭാഗമാണെന്ന് ഇറാന്‍ ആരോപിച്ചു. അമേരിക്കയും യൂറോപ്യന്‍ യൂനിയനും വിലക്കേര്‍പ്പെടുത്തിയിട്ടും ഇന്ത്യയും ജോര്‍ജിയയും മികച്ച വ്യാപാരബന്ധം തുടരുന്നത് തകര്‍ക്കാനുള്ള നീക്കമാണിത്. ഏതൊരു രീതിയിലുള്ള ഭീകരാക്രമണത്തെയും ഇറാന്‍ അനുകൂലിക്കുന്നില്ല. രാജ്യത്തിനെതിരേയുള്ള വികാരം സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണിത്-വിദേശകാര്യവക്താവ് റമിന്‍ മെഹ്മാന്‍പരസത് പറഞ്ഞു.

ഇറാന്‍ പിന്തുണയോടെ ഇന്ത്യയില്‍ ആക്രമണം നടക്കാനുള്ള സാധ്യത കുറവാണെന്നാണ് രാഷ്ട്രീയവിദഗ്ധരുടെയും വിലയിരുത്തല്‍. ഇറാനെതിരേ ശക്തമായ ഉപരോധം നിലനില്‍ക്കുമ്പോഴും ഇന്ത്യ ഇറാനില്‍ നിന്ന് ക്രൂഡ് ഓയിലും ഇറാന്‍ ഇന്ത്യയില്‍ നിന്ന് ഗോതന്വും വാങ്ങുന്നുണ്ട്. കൂടാതെ ഇന്ത്യന്‍ കമ്പനിയായ ഒഎന്‍ജിസിക്ക് എണ്ണ പര്യവേഷണത്തിനും ഖനനത്തിനുമായി പ്രത്യേകസ്ഥലം തന്നെ അനുവദിക്കാന്‍ ഇറാന്‍ തയ്യാറായിട്ടുണ്ട്. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ സൗഹൃദം ഇറാന്‍ എന്തു വിലകൊടുത്തും സംരക്ഷിക്കാനാണ് സാധ്യത.

അതേ സമയം അമേരിക്കന്‍ ഭരണകൂടത്തെ പോലും നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ജൂതലോബി ഈ സ്‌ഫോടനത്തിന്റെ മറപിടിച്ച് ഇന്ത്യ-ഇറാന്‍ വ്യാപാര ബന്ധത്തെ നിയന്ത്രിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഇന്ത്യക്ക് അന്ത്യശാസനവുമായി രംഗത്തെത്താനുള്ള സാധ്യതയും തള്ളികളയാനാവില്ല.

English summary
America's renowned " Jewish lobby" has turned the spotlight on India over its continuing ties with Iran. Terror scenarios in India and Georgia and claims by Zionist regime about Iran’s role in the terrorist operations is another phase of psychological war against Tehran, Foreign Ministry spokesman Ramin Mehmanparast said .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X