ബാംഗ്ലൂര്‍: കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. വി.എസ്. ആചാര്യ കുഴഞ്ഞുവീണു മരിച്ചു. 71 വയസായിരുന്നു. ബാംഗ്ലൂരിലെ ഗവണ്‍മെന്റ് സയന്‍സ് കോളജില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിയ്‌ക്കെ വേദിയില്‍വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും അഞ്ച് മക്കളുമുണ്ട്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആചാര്യയുടെ മരണം മുഖ്യമന്ത്രി സദാനന്ദ ഗൗഡ സംസ്ഥാന സെക്രട്ടറിയേറ്റായ വിധാന്‍സൗധയില്‍വച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
എംബിബിഎസ് ഡോക്ടറായ ആചാര്യ 1983 ലാണ് ആദ്യമായി കര്‍ണാടക നിയമസഭയിലെത്തുന്നത്. 2002 മുതല്‍ തുടര്‍ച്ചയായി എം.എല്‍.സിയായി. ഉഡുപ്പി സ്വദേശിയാണ്.
യെഡിയൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ആചാര്യയെ പിന്നീട് മുഖ്യമന്ത്രിയായ സദാനന്ദ ഗൗഡ ഉന്നതവിദ്യാഭ്യാസ മന്ത്രിയായി നിയമിക്കുകയായിരുന്നു. അഴിമതിക്കേസില്‍ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ പകരക്കാരനായി പരിഗണിക്കപ്പെട്ട പേരുകളില്‍ ഒന്നായിരുന്നു ആചാര്യയുടേത്.
Karnataka's Higher Education Minister VS Acharya has passed away in a private hospital today. He was 71. He was attending a function when he suddenly collapsed on stage and died following a massive heart attack. He was taken to the Mallige hospital where he breathed his last