വിപണി വീണ്ടും സജീവമായി
മുംബൈ: നിര്‍ണായക പ്രതിരോധ ലെവലുകള്‍ തകര്‍ത്തെറിഞ്ഞ് സെന്‍സെക്‌സും നിഫ്റ്റിയും മുന്നോട്ടു കുതിക്കുന്നു.. 353.84 പോയിന്റുയര്‍ന്ന മുംബൈ ഓഹരി സൂചിക 18202.41ലും 115.90 പോയിന്റുയര്‍ന്ന ദേശീയ സൂചിക 5531.95ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 18000ഉം നിഫ്റ്റി 5500ഉം ക്ലോസ് ചെയ്തത് ശുഭസൂചനയാണ്.
പണപ്പെരുപ്പ നിരക്ക് ഗണ്യമായി കുറഞ്ഞതിനാല്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷ, വന്‍കിട കമ്പനികള്‍ പുറത്തുവിട്ട മെച്ചപ്പെട്ട സാമ്പത്തികഫലങ്ങള്‍, ഏഷ്യന്‍ വിപണിയിലെയും യൂറോപ്യന്‍ വിപണിയിലെയും അനുകൂല സാഹചര്യങ്ങള്‍, ഗ്രീസ് സാമ്പത്തിക പ്രതിസന്ധിയുടെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും രക്ഷയ്‌ക്കെത്താമെന്ന് ചൈന പരസ്യമായി സമ്മതിച്ചത് എന്നിവയെല്ലാം ചേര്‍ന്നാണ് വിപണിയെ നേട്ടത്തിലേക്ക് നയിച്ചത്.
വോള്‍ട്ടാസാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഒരൊറ്റ ദിവസം കൊണ്ട് 25.70 ശതമാനം മുന്നോട്ടുകയറി ഓഹരി 118.25ലാണ് ക്ലോസ് ചെയ്തത്. അദാനി പവര്‍, റിലയന്‍സ് പവര്‍, ഹാവെല്‍സ് ഇന്ത്യ, ഇന്ത്യാ ബുള്‍സ് കമ്പനികളും പത്തുശതമാനത്തിലേറെ മുന്നോട്ടുകയറി.
പ്രധാനപ്രശ്‌നം. നീ ബുധനാഴ്ച അവധിയാണെന്നത് എന്റെ തലയിലുണ്ടായിരുന്നില്ലെന്നത്. തിങ്കളും ചൊവ്വയും അവധിയാണെന്നാണ് ഞാന്‍ കരുതിയത്. ബുധനാഴ്ച ഷിജി മാമന്‍ പറഞ്ഞാണ് അറിഞ്ഞത്. ഒരു പക്ഷേ, ഞാന്‍ കേട്ടത് തെറ്റിയതായിരിക്കും.
എഡ്യുകോംപ് സൊലൂഷന്‍സ്, ഇന്ത്യ സെക്യൂരിറ്റീസ്, ടിടികെ പ്രസ്റ്റീജ്, അരബിന്ദോ ഫാര്‍മ, കാഡില ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ക്ക് കുതിപ്പിനിടയിലും തിരിച്ചടിയേറ്റു.
നിഫ്റ്റി 6000 കടക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. വിപണിയിലേക്ക് വന്‍തോതില്‍ പണം ഒഴുകുന്നുണ്ട്-എഡല്‍വിസ് സെക്യൂരിറ്റിയുടെ നിശ്ചല്‍ മഹേശ്വരി അഭിപ്രായപ്പെട്ടു.
നിഫ്റ്റി 5320 മറികടന്നതു തന്നെ ശുഭസൂചനയാണ്. 200 ദിവസത്തെ മൂവിങ് ആവറേജിനുമുകളിലെത്താന്‍ സാധിച്ചിട്ടുണ്ട്. ബജറ്റ് പ്രഖ്യാപിക്കുന്നതുവരെ വിപണി 5200നും 5750നും ഇടയില്‍ ട്രേഡിങ് തുടരാനാണ് സാധ്യത.












Click it and Unblock the Notifications