സംസ്ഥാന ബജറ്റ് ഉപതെരഞ്ഞെടുപ്പിന് ശേഷം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുളളതിനാല്‍ സര്‍ക്കാരിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധിക്കാത്തതിനാലാണ് മാര്‍ച്ച് ഒമ്പതില്‍ നിന്ന് ബജറ്റ് അവതരണം മാറ്റിയത്. നേരത്തെ തീരുമാനിച്ച തീയതിയില്‍ ബജറ്റ് അവതരിപ്പിച്ചാല്‍ എറണാകുളം ജില്ലയ്ക്കായുള്ള ഒരു പദ്ധതിയും പ്രഖ്യാപിയ്ക്കാന്‍ സാധിയ്ക്കില്ലായിരുന്നു. അതോടെ ബജറ്റവതരണം ചടങ്ങായി മാറുകയും ചെയ്തു. അതേസമയം മാര്‍ച്ച് 31 മുമ്പ് ബജറ്റ് അവതരിപ്പിക്കേണ്ടതിനാല്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ബജറ്റ് അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
മാര്‍ച്ച് ഒന്നിന് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ പുതിയ പദ്ധതികളുടെ പ്രഖ്യാപനമൊന്നുമില്ലാതെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടത്താനാണ് തീരുമാനം. . മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷം പുതിയ തീയതി തീരുമാനിക്കും.
അതേസമയം, തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച അവസരത്തില്‍ നയപ്രഖ്യാപനത്തിലും ബജറ്റ് അവതരണത്തിലും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ അനുവദിക്കില്ല എന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications