'മരിയാര്‍ഭൂതം' പിടിയില്‍
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ഭൂതം എന്നറിയപ്പെടുന്ന ജോണ്‍സണ്‍(43) പിടിയിലായി. എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന വിവിധ മോഷണകേസുകളുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട് കന്യാകുമാരി കുളച്ചല്‍ കോണംകാട് സ്വദേശിയാണ് ഇയാള്‍. ജോണ്‍സണ്‍ (മരിയാര്‍ഭൂതം ജോണ്‍സണ്‍-43) എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായി. നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന വിവിധ മോഷണകേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
പതിനെട്ടോളം കേസുകളുമായി ബന്ധപ്പെട്ട്് ഇയാളെ പൊലീസ് 2008 പിടികൂടിയിരുന്നു. തുടര്‍ന്ന് മൂന്നരവര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം മൂന്നു മാസം മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്.
കഴിഞ്ഞ നവംബറില്‍ കലൂര്‍-കതൃക്കടവ് റോഡില്‍ ഷേണായി ക്രോസ്‌റോഡിലുള്ള ഫണ്ട് മാനേജ്‌മെന്റ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്നു മോഷണം നടത്തിയ കേസില്‍ ഇയാള്‍ പ്രതിയാണ്.
ഡിസംബറില്‍ കലൂര്‍-കതൃക്കടവ് റോഡിലെ ഫോര്‍ത്ത് ലെയിനില്‍ ഒരു വീട്ടില്‍ നിന്നും ഇയാള്‍ മോഷണം നടത്തിയിരുന്നു. കുളച്ചലില്‍ നിന്ന് ആറാമത്തെ വയസില്‍ തൊഴില്‍ അന്വേഷിച്ച് എറണാകുളത്തെത്തിയ ഇയാള്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം എസ്ആര്‍എം റോഡിലാണ് താമസിച്ചിരുന്നത്.
നോര്‍ത്ത് സ്‌റ്റേഷന്‍ പരിധിയിലെ ഷേണായി ക്രോസ്‌റോഡ്, ആസാദ് റോഡ്, എസ്ആര്‍എം റോഡ് തുടങ്ങിയ സ്ഥലങ്ങളാണ് പ്രതി മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്.












Click it and Unblock the Notifications