ഇറാന്‍ ഉപരോധം പാളാന്‍ കാരണം ഇന്ത്യ
വാഷിങ്ടണ്‍: ഇറാനെതിരേ അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പാളുന്നതിനു കാരണം ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് ഇന്ത്യന്‍ ധനകാര്യമന്ത്രി അമേരിക്കയില്‍ വച്ച് പ്രസ്താവനയിറക്കിയത് വാസ്തവത്തില്‍ മുഖത്തടിക്കുന്നതുപോലെയായിരുന്നു.
ഇസ്രായേല്‍ എംബസി വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തെ അന്താരാഷ്ട്രവത്കരിക്കാനും ഇറാനെതിരേയുള്ള ആയുധമാക്കാനുമുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കത്തെയും ഇന്ത്യ പ്രതിരോധിച്ചു. ബോംബ് ആക്രമണത്തില്‍ ഒരു രാജ്യത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനാവില്ലെന്ന് ഇന്ത്യ വ്യക്തവും ശക്തവുമായി ലോക രാജ്യങ്ങളെ അറിയിച്ചു.
ചൈനയാണ് ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്. ഈ രാജ്യത്തെ വിലക്കാന്‍ എന്തായാലും അമേരിക്കയ്ക്കാവില്ല. ബാക്കിയുള്ള ജപ്പാന്‍, ഇന്ത്യ, ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ക്കുമുകളില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. എന്നാല്‍ പകരം ആര് എണ്ണതരും എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സാധിക്കാത്തതാണ് പ്രശ്‌നം. ഇതില്‍ ഇറ്റലിക്കുള്ള എണ്ണ വിതരണം ഇറാന്‍ തന്നെ റദ്ദാക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications