Get Updates
Get notified of breaking news, exclusive insights, and must-see stories!

സെയ്ഫ് അലി ഖാനും അടി വിവാദത്തില്‍

Saif Ali Khan And Kareena Kapoor
മുംബൈ: ഷാരൂഖിന് പിന്നാലെ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും അടിവിവാദത്തില്‍. കഴിഞ്ഞദിവസം മുംബൈയിലെ താജ് ഹോട്ടലില്‍ നടന്ന വിരുന്നിനിടെയാണ് സെയ്ഫ് തൊട്ടടുത്ത ടേബിളിലിരുന്നയാളെ കൈകാര്യം ചെയ്തത്.

ജൂഹു സ്വദേശിയായ ഇഖ്ബാല്‍ ശര്‍മ്മ എന്നയാളാണ് വെള്ളിത്തിരയിലെ സൂപ്പര്‍നായകന്റെ കൈക്കരുത്ത് അറിഞ്ഞത്. ഇഖ്ബാലും കുടുംബവും സെയ്ഫും കൂട്ടരും ഇരുന്നതിന് സമീപമുളള ടേബിളിലാണ് ഇരുന്നത്. ഈ സമയം സെയ്ഫിനൊപ്പം കാമുകി കരീന കപൂറും ഉണ്ടായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സെയ്ഫിന്റെയും കരീനയുടെയും വിരുന്ന് പരിധി വിട്ടതോടെ ബഹളം കുറയ്ക്കണെന്ന് ഇഖ്ബാല്‍ ആവശ്യപ്പെട്ടു. ഇത് വാക്കുതര്‍ക്കത്തിനും കൈയേറ്റത്തിനും കാരണമാവുകയായിരുന്നു. ശബ്ദം കേള്‍ക്കാന്‍ ഇഷ്ടമല്ലെങ്കില്‍ വായനശാലയില്‍ പോകണം എന്നായിരുന്നു സെയ്ഫിന്റെ മറുപടി.

തുടര്‍ന്ന് സെയ്ഫും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നാണ് ബുധനാഴ്ച ഇഖ്ബാല്‍ സെയ്ഫിനെതിരെ നല്‍കിയ പരാതിയില്‍ ആരോപിച്ചിരിയ്ക്കുന്നത്. സെയ്ഫിന്റെയും കൂട്ടരുടെയും ഇടിയേറ്റ് തന്റെ മൂക്കിന്റെ പാലം തകര്‍ന്നുവെന്നും ഇഖ്ബാല്‍ പരാതിയില്‍ പറയുന്നു.

സെയ്ഫിനെതിരെ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിയ്ക്കാവുന്ന കുറ്റങ്ങളാണ് സെയ്ഫിനെതിരെ ആരോപിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഇതാദ്യമായല്ല സെയ്ഫ് ഇത്തരം വിവാദങ്ങളികലപ്പെടുന്നത്. 2008ല്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിനെ അക്രമിച്ചെന്ന ആരോപണവും നടനെതിരെ ഉയര്‍ന്നിരുന്നു. പിന്നീട് കേസ് ഒത്തുതീര്‍പ്പാവുകയായിരുന്നു.

കഴിഞ്ഞ മാസം സഞ്ജയ്ദത്ത് നല്‍കിയ വിരുന്നില്‍ വച്ച് കിംഗ് ഖാന്‍ നിര്‍മ്മാതാവ് ഷിരിഷ് കുന്ദറിനെ തല്ലിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+