ബാഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മദനി സമര്‍പ്പിച്ച ഹര്‍ജി തള്ളി. ബാംഗ്ലൂര്‍ ഒന്നാം ക്ലാസ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മദനിയുടെ വിടുതല്‍ ഹര്‍ജി തള്ളിയത്.
മദനി വിചാരണ നേരിടണം, ഫെബ്രുവരി 27ന് മദനിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കണം, കോടതി പറഞ്ഞു.
അനാവശ്യമായാണ് തന്നെ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് എന്നാണ് മദനി ഹര്‍ജിയില്‍ വാദിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മദനിയും മറ്റും ഒന്‍പതു പേരും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
അഡ്വ.പി ഉസ്മാന്‍ ആണ് മദനിക്കു വേണ്ടി കോടതിയില്‍ ഹാജരായത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക ജയിലില്‍ വിജാരണത്തടവിലാണ് മദനി.
Madani's petition has been rejected by Bangalore First Class Chief Metropolitan Majistrate Court here on Saturday. In the petition Madani plead to get him rid of the Bangalore bomb blast.