കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നദീ സംയോജന പദ്ധതി നടപ്പാക്കുക: സുപ്രീം കോടതി

  • By Shabnam Aarif
Google Oneindia Malayalam News

Supreme Court
ദില്ലി: കേന്ദ്ര സര്‍ക്കാരിന് അന്തര്‍ സംസ്ഥാന നദീ സംയോജന പദ്ധതി നടപ്പാക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. സംസ്ഥാനങ്ങള്‍ ഇത് എതിര്‍ക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

ആസൂത്രണ കമ്മീഷന്‍ അംഗങ്ങള്‍, ജല വിഭവ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നാലു വിദഗ്ധര്‍, വനം-പരിസ്ഥിത മന്ത്രാലയം, ധന മന്ത്രാലയം, കേന്ദ്ര ജലവിഭവ മന്ത്രാലയം, എന്നിവയിലെ ഉന്നതര്‍ സംസ്ഥാന ചാഫ് സെക്രട്ടറിമാര്‍, രണ്ട് സാമൂഹ്യ പ്രവര്‍ത്തകര്‍, കോടതി നിയോഗിക്കുന്ന അഭിഭാഷകന്‍, അഡ്വ.രഞ്ജിത് കുമാര്‍ എന്നിവര്‍ അംഗങ്ങളായ ഒരു ഉന്നതാധികാര സമിതിയെ പദ്ധതിയുടെ നടത്തിപ്പിനായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ എസ്എച്ച് കപാഡിയ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് അന്തര്‍ സംസ്ഥാന നദീ സംയോജന പദ്ധതി നടപ്പാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

സംസ്ഥാനങ്ങളിലെ വരള്‍ച്ച ബാധിച്ച പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനായി നദികള്‍ സംയോജിപ്പിച്ച് സിപില്‍ വേ നിര്‍മ്മിക്കണമെന്ന് 2002ല്‍ എന്‍ഡിഎ സര്‍ക്കാര്‍ നിയോഗിച്ച ദൗത്യ സംഘം ശുപാര്‍ശ ചെയ്തിരുന്നു.

ഈ ശുപാര്‍ശയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ഇപ്പോള്‍ തന്നെ പദ്ധതി ആരംഭിക്കാന്‍ ഏറെ വൈകിയെന്നും, അത് പദ്ധതിയുടെ നടത്തിപ്പിനുള്ള ചെലവ് വര്‍ദ്ധിപ്പിച്ചു എന്നും കോടതി ചൂണ്ടിക്കാട്ടി.

ദൗത്യ സംഘത്തിന്റെ ശുപാര്‍ശ പ്രകാരം പദ്ധതി നടപ്പിലായാല്‍ 2050ഓടെ 160 ദശലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം എത്തും എന്നും ഇത് കൃഷിയെ പരിപോഷിപ്പിക്കും എന്നും സര്‍ക്കാര്‍ നിയോഗിച്ച ദൗത്യ സംഘം സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറഞ്ഞിരുന്നു.

നമ്മുടെ നദികളായ പമ്പ, അച്ചന്‍ കോവില്‍, തമിഴ്‌നാടിന്റെ വൈപ്പാള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

English summary
Supreme Court has directed the Center government to implement the project of interlinking of rivers in a time-bound manner. The court has also appointed a high-powered committee for the implementation of this ambitious project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X