കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ എസ്എന്‍ഡിപിയുടെ ഹര്‍ത്താല്‍

  • By Ajith Babu
Google Oneindia Malayalam News

Hartal
ആലപ്പുഴ: എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് ആലപ്പുഴ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ദേവസ്വം ബോര്‍ഡ് നിയമന പരീക്ഷയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്.

വാഹന ഗതാഗതം സാധാരണ നിലയിലാണ്. ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ലെന്ന് എസ്എന്‍ഡിപി യൂത്ത്മൂവ്‌മെന്റ് അറിയിച്ചിരുന്നു. അതേസമയം, ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നില്ല.

അവശ്യസര്‍വീസുകളെ ഒന്നും തന്നെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. ഹര്‍ത്താലിനോട് അനുബന്ധിച്ചു ജില്ലയില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷ ഒരു സംഘം യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയതാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. രീക്ഷ നടക്കുന്നതിനിടെ ആലുപ്പുഴ സി.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ യൂത്ത് മൂവമെന്റ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ക്‌ളാസ് റൂമുകളിലേക്ക് ഇരച്ചു കയറി ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യക്കടലാസും ഉത്തരക്കടലാസും വലിച്ചു കീറുകയായിരുന്നു.

15 മിനിട്ടോളം നീണ്ടു നിന്ന പ്രതിഷേധത്തിന് ശേഷം പുറത്തിറങ്ങിയ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരെ ഉദ്യോഗാര്‍ത്ഥിക്കള്‍ക്കൊപ്പം വന്നവര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ യൂത്ത് മൂവ്‌മെന്റ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസെത്തി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

English summary
The SNDP Youth movement activists called hartal begins in the district today as a protest against the incident in which five activists were injured during a protest march to Alappuzha TD high school on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X