വിക്കിലീക്സ് കിടുവയായി; കുടുങ്ങിയത് വമ്പന്‍മാര്‍

1984ല്‍ കാല്‍ലക്ഷത്തോളം പേരുടെ മരണത്തിനിടയാക്കിയ ഇന്ത്യയിലെ ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡ്‌സിന്റെ ഉടമകളായ ഡൗ കെമിക്കല്‍ കമ്പനിയുമായി സ്ട്രാറ്റ്‌ഫോര്‍ ബന്ധപ്പെട്ടിരുന്നതായും നഷ്ടപരിഹാരത്തിനായി ജനങ്ങള്‍ നടത്തിവന്നിരുന്ന ശ്രമങ്ങള്‍ നിരീക്ഷിച്ചിരുന്നതായും രേഖകള്‍ വെളിപ്പെടുത്തുന്നു. യു.എസ്. ആഭ്യന്തര സുരക്ഷാവിഭാഗം, നാവികസേന, യു.എസ്. പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി എന്നിവയുമായുള്ള സ്ട്രാറ്റ്‌ഫോറിന്റെ ഇടപാടുകളും പുറത്തുവരും.2004 ജൂലൈ മുതല്‍ 2011 ഡിസംബര്‍ വരെയുള്ള സന്ദേശങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്.
സ്ട്രാറ്റ്‌ഫോറിന്റെ പ്രവര്‍ത്തനരീതി, കോര്‍പറേറ്റ്സര്‍ക്കാര്‍ ഇടപാടുകാര്‍ക്കായി വ്യക്തികളെ ഉന്നംവയ്ക്കുന്ന രീതി, വിവരദാതാക്കളുടെ ശൃംഖല, പ്രതിഫലം നല്‍കുന്ന രീതി, മാനസികാപഗ്രഥന രീതികള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍പ്പെടുന്നു. അനോണിമസ് എന്നറിയപ്പെടുന്ന ഹാക്കര്‍മാരുടെ സംഘമാണ് വിക്കിലീക്‌സിനായി ഈ രേഖകള്‍ ചോര്‍ത്തിയെടുത്തത്.












Click it and Unblock the Notifications