തോക്കു പരിശോധന തുടങ്ങി

പ്രൊജക്റ്റ് എക്‌സ്ട്രാക്ഷന്‍ പരിശോധനയാണ് ആദ്യം. തോക്കുകളുടെ സാങ്കേതിക വിവരങ്ങള്‍, വെടിവച്ചാലുണ്ടാകുന്ന അപകടത്തിന്റെ തോത്, ഉപയോഗിക്കുന്ന ബുള്ളറ്റ്, റെയ്ഞ്ച് എന്നിവയാണ് ഇതില്‍.
ബുള്ളറ്റ് കാഡ്രിജ് പരിശോധനയില്‍ ഉപയോഗിച്ച ബുള്ളറ്റുകളുടെ എണ്ണമടക്കം വിവരങ്ങള്‍ ലഭിക്കും. ബാലിസ്റ്റിക് ഫിംഗര്‍ പ്രിന്റ് പരിശോധയില്‍ ഉപയോഗിച്ചിരുന്നവരെ കണ്ടെത്താനാകും. ഏറ്റവും ഒടുവില്‍ ബാലിസ്റ്റിക് പരിശോധനയുമുണ്ടാകും. ഡമ്മി തീര്‍ത്ത് വെടിവച്ച സമയത്തെ സാഹചര്യങ്ങള്‍ പുനഃസൃഷ്ടിച്ചായിരിക്കും ഈ പരിശോധന. പരിശോധനകള്‍ക്കു ശേഷം ഇന്ത്യന്‍ സൈന്യത്തിലെ ബാലിസ്റ്റിക് വിദഗ്ധരുടെ ഉപദേശവും തേടും.
അതിനിടെ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഭടന്മാരുമായി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂയിയ തേര്‍സി ആശയ വിനിമയം നടത്തി. ചൊവ്വാഴ്ച രാത്രി ഏഴുമണിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മന്ത്രി ഭടന്മാരെ താമസിപ്പിച്ചിരുന്ന സി.ഐ.എസ്.എഫ് ഗസ്റ്റ്ഹൗസില്‍ എത്തി എട്ടുമണിയോടെയാണ് കൂടിക്കാഴ്ച നടത്തിയ ത്.
അഞ്ച്മിനിറ്റ്മാത്രമാണ് കൂടിക്കാഴ്ച നീണ്ടു നിന്നത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഏഷ്യന്‍ ടൂറിന്റെ ഭാഗമായാണ് അദ്ദേഹം ദില്ലിയിലും തുടര്‍ന്ന് കൊച്ചിയിലും എത്തിയത്. ബുധനാഴ്ച രാവിലെ ഇവിടെ നിന്ന് വിയറ്റ്‌നാമിലേക്ക് യാത്ര തിരിക്കും.












Click it and Unblock the Notifications