ഇറ്റലിയുമായി ഒത്തുതീര്‍പ്പിനില്ല: ഉമ്മന്‍ ചാണ്ടി

ഇറ്റലിയുടെ താത്പര്യം സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല. ഇറ്റലിയില്‍ വ്യത്യസ്തമായ വാര്‍ത്തകളാണു പ്രചരിക്കുന്നത്. ഏതോ സംഭവത്തില്‍ അവരുടെ നാവികരെ പ്രതി ചേര്‍ത്തു കള്ളക്കേസ് എടുത്തു എന്നാണു പ്രചാരണം. അതുകൊണ്ടുതന്നെ നടപടികള്‍ സുതാര്യമായാണു നടത്തുന്നത്.
ഇറ്റലിയില്‍ വിവാദമായി മാറിയ സംഭവമാണിത്. നമ്മള്‍ കെട്ടിച്ചമച്ച കേസാണിത് എന്നാണ് അവിടത്തെ പ്രചാരണം. നമുക്ക് ഒന്നും ഒളിച്ചു വയ്ക്കാനില്ല എന്നതിനാലാണു വെടിയേറ്റ ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സംഘത്തെ അനുവദിച്ചത്. ഇവിടെ എല്ലാം സുതാര്യമാണ്. പക്ഷേ, സംയുക്ത പരിശോധന അനുവദിക്കില്ല.
ഇറ്റലിക്കാരുടെ സാന്നിധ്യം ഉണ്ടാകണമെന്നു കോടതി പറഞ്ഞു. അതിനെ നാം എതിര്‍ത്തില്ല. നാം സ്വീകരിച്ച നടപടികളെക്കുറിച്ച് ഇപ്പോള്‍ ഇറ്റലിക്കാര്‍ക്ക് ഒരു പരാതിയും പറയാനില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications