കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന്റെ അഞ്ചാംമന്ത്രി വാദം അനൂപിന് പാരയാവും

  • By Ajith Babu
Google Oneindia Malayalam News

മലപ്പുറം: പിറവം ഉപതിരഞ്ഞെടുപ്പിന് ശേഷം അഞ്ചാം മന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കം യുഡിഎഫില്‍ രൂക്ഷമാകുമെന്ന് സൂചന. മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവന ഇങ്ങനെയൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഉപതെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം ലഭിയ്ക്കുമെന്നാണ് ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ലീഗിന്റെ മന്ത്രി ആരായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അനൂപ് ജേക്കബ് ആയിരിക്കില്ല യു ഡി എഫിന്റെ അവസാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും തങ്ങള്‍ പറഞ്ഞതോടെ അഞ്ചാം മന്ത്രി വിവാദം യുഡിഎഫിനെ ഉലയ്ക്കുമെന്ന് വ്യക്തമായിരിക്കുകയാണ്.

യു ഡി എഫിനുള്ളില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുകയാണെന്നും ഇത് വലിയ കുഴപ്പത്തിലേക്കാണ് നീങ്ങുന്നതെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഡിഎഫിലെ തര്‍ക്കം പ്രചരണായുധമാക്കാനാണ് ഇടതുമുന്നണിയുടെ ശ്രം.

അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
യു ഡി എഫ് മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയെ ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പാവാഞ്ഞത് രാഷ്ട്രീയമായി ലീഗിന് വന്‍തിരിച്ചടിയായിരുന്നു.

English summary
IUML Kerala unit president Panakkad Syed Hyderali Shihab Thangal today informed that the party has decided to stick to its demand for a fifth slot in the Oommen Chandy Cabine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X