പ്രാര്‍ത്ഥനകള്‍ നിഷ്ഫലമാക്കി പൂര്‍ണിമ യാത്രയായി

ഒരു വര്‍ഷം മുമ്പ് ടൂറിസ്റ്റ് ബസിന്റെ വാതില്‍ തട്ടി സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂര്‍ണിമ (17) മരിച്ചു. 2011 ജനുവരി 12ന് ആണ് പൂര്‍ണിമയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവം നടന്നത്.
ജെഡിടി ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പൂര്‍ണിമ ട്യൂഷന്‍ കഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം മടങ്ങവെ വെള്ളിമാടുകുന്നു വെച്ചാണ് അപകടം നടന്നത്. ടൂറിസ്റ്റ് ബസിന്റെ വശത്തുള്ള ഡോര്‍ പൂര്‍ണ്ണിമയുടെ കഴുത്തിനു പിറകില്‍ തട്ടുകയായിരുന്നു.
അപകടത്തില്‍ സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ പൂര്‍ണിമ ശ്വാസകോശ സംബന്ധമായ തളര്‍ച്ച ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. പ്രദീപ് കുമാറിന്റെയും പ്രസന്നകുമാരിയുടെയും മകളാണ് പൂര്‍ണിമ.
പൂര്‍ണിമയുടെ ചികിത്സാ സഹായാര്‍ത്ഥം ഒരു അപൂര്‍വ്വ കൂട്ടായ്മ തന്നെ രൂപപ്പെട്ടിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഒരു വലിയ സഹായഹസ്തമായി മാറിയിരുന്നു പൂര്‍ണിമയ്ക്ക്. എഴുപത് ലക്ഷത്തിലേറെ പണമാണ് ഇങ്ങനെ സ്വരൂപിക്കാന്‍ സാധിച്ചത്.
ഇക്കാര്യത്തില്‍ വിവിധ സംഘടനകളും വിദ്യാര്‍ത്ഥികളുമെല്ലാം സജീവമായിരുന്നു. എന്നാല്‍ എല്ലാ ശ്രമങ്ങളും പ്രാര്‍ത്ഥനകളും നിഷ്ഫലമാക്കിക്കൊണ്ട് പൂര്‍ണ്ണിമ യാത്രയാവുക തന്നെ ചെയ്തു.












Click it and Unblock the Notifications