കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികെ സിംഗ് പടിയിറങ്ങുന്നു, ഇനി ബിക്രം സിംഗ്

  • By Shabnam Aarif
Google Oneindia Malayalam News

Bikram Singh
ദില്ലി: കരസേനയുടെ അടുത്ത മേധാവിയായി ലഫ്. ജനറല്‍ ബിക്രം സിംഗിനെ തിരഞ്ഞെടുത്തു. മെയ് 31ന്‍ ജനറല്‍ വികെ സിംഗ് വിരമിക്കുന്ന സ്ഥാനത്തേക്കാണ് ബിക്രം സിംഗിനെ നിയമിക്കുന്നത്.

ജനനതീയതിയെ ചൊല്ലിയുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വികെ സിംഗിന്റെ വിരമിക്കല്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച സാഹചര്യത്തില്‍ ബിക്രം സിംഗും ഏറെ ശ്രദ്ധ പിടിചച്ു പറ്റും.

അന്‍പത്തിഒന്‍പതു കാരനായ ബിക്രം സിംഗ് 2014 ആഗസ്ത് വരെ കരസേനാ മേധാവിയായി തുടരും. നിലവില്‍ കരസേനയുടെ കിഴക്കന്‍ മേഖലാ കമാന്‍ഡറാണു അദ്ദേഹം.

ഐക്യരാഷ്ട്ര സംഘടനാ സമാധാന ഡെപ്യൂട്ടി ഫോഴ്‌സ് കമാന്‍ഡര്‍, നിക്കരാഗ്വ, എല്‍സാല്‍വദോര്‍ എന്നിവിടങ്ങളിലെ ഐക്യരാഷ്ട്രസംഘടനാ നിരീക്ഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തു കൈമുതലായുണ്ട് ബിക്രം സിംഗിന്.

തന്റെ ജനനതീയതി 1950നു പകരം 1951 ആയി കണക്കാക്കണമെന്നും അടുത്ത 2013 ഏപ്രില്‍ വരെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരുമായി വികെ സിംഗ് നടത്തിയ നിയമ പോരാട്ടം പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ മേധാവിയെ നിയമിക്കാന്‍ ഉത്തരവായിരിക്കുന്നത്.

സാധാരണ 60 ദിവസം മുമ്പ് മാത്രം ഉണ്ടാകുന്ന പ്രഖ്യാപനം 90 ദിവസം മുമ്പ് ഉണ്ടായി എന്നൊരു പ്രത്യേകത കൂടിയുണ്ട് ഇത്തവണ.

English summary
Eastern Army Commander Lieutenant General Bikram Singh will be the next Chief of Staff of the 1.3 million-strong Indian Army. He will succeed General Vijay Kumar Singh, who retires on May 31.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X