കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവ ഏജന്‍സിക്ക് പാര്‍ച്ചിന്‍ സന്ദര്‍ശിക്കാം:ഇറാന്‍

  • By Shabnam Aarif
Google Oneindia Malayalam News

IAEA
ടെഹ്‌റാന്‍: ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയും ഇറാന്റെ ആണവ പ്രശ്‌നത്തില്‍ നടത്തിക്കൊണ്ടിരുന്ന ചര്‍ച്ച രണ്ടാം ദിവസവും തീരുമാനമാകാതെ പിരിഞ്ഞു. ഇറാന്റെ ആണവോര്‍ജ്ജ പദ്ധതിയിന്‍മേലുള്ള തര്‍ക്കം പരിഹരിക്കുന്നതിനാണ് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നത്.

ഇറാന്‍ ആണവ പരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍.

എന്നാല്‍ ഇറാന്റെ സൈനിക കേന്ദ്രമായ പാര്‍ച്ചിന്‍ സന്ദര്‍ശിക്കാന്‍ ഐഎഇഎ സംഘത്തെ ഇറാന്‍ അനുവദിച്ചു. ഏജന്‍സിയുടെ ഡെപ്യൂട്ടി ഡിരക്റ്റര്‍ ഹെര്‍മന്‍ നക്കാര്‍ട്ട്‌സിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പാര്‍ച്ചിന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരുന്നത് സംശയത്തിന് ഇടയാക്കിയിരുന്നു.

ഇറാന്‍ സന്ദര്‍ശനം വിലക്കിയതില്‍ ഏജന്‍സി തലവന്‍ യുകിയ അമാനോ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇറാന്റെ ഈ നയമാറ്റം ഇറാനെിരെ പാശ്ചാത്യ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഉപരോധത്തിനും പടയൊരുക്കത്തിനും ആക്കം കുറയ്ക്കും എന്നു പ്രതീക്ഷിക്കപ്പെടുന്നു.

ഇതിനിടയില്‍ ഇറാന്റെ ആണവ പരിപാടി അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ് എന്ന് ഇസ്രായേല്‍ മുന്നറിയിപ്പു കൊടുത്തിരിക്കുകയാണ്. അമേരിക്ക, ഇസ്രയേല്‍, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ നടത്തുന്ന നയതന്ത്ര നീക്കത്തിനും ഉപരോധത്തിനും ഒന്നും ഇറാനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇറാന്‍ ശക്തമായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ ആക്രമണത്തിന് വട്ടം കൂട്ടുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടയില്‍ വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ പെട്ടെന്നൊരു ആക്രമണത്തിന് ഒരുങ്ങരുത് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ ഇസ്രയേല്‍ പ്രസിഡന്റ് നെതന്യാഹുവിന് താക്കീത് നല്‍കിയിട്ടുണ്ട്. ഇത് ഇറാന് ഒരു ഇരയുടെ പരിവേഷം നല്‍കും എന്നാണ് ഇതിനു കാരണമായി ഒബാമ പറഞ്ഞത്.

English summary
Iran has announced that it is ready to open up its Parchin military facility for inspections by the International Atomic Energy Agency (IAEA) — a move likely to retard the growing call for military strikes against Iran's nuclear facilities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X