കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് സൈനികന്‍ അഫ്ഗാനികളെ വെടിവെച്ചുകൊന്നു

Google Oneindia Malayalam News

കാബൂള്‍: കാണ്ഡഹാര്‍ പ്രവിശ്യയില്‍ അമേരിക്കന്‍ സൈനികന്‍ 16 അഫ്ഗാന്‍ സിവിലിയന്മാരെ വെടിവെച്ചുകൊന്നു. ക്യാംപില്‍ നിന്ന് ആയുധവുമായി പുറത്തിറങ്ങിയ സൈനികന്‍ എന്തിനാണിത് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. ആളുകളെ വെടിവെച്ചുകൊന്നതിനുശേഷം ഭടന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ കീഴടങ്ങി.

മരണസംഖ്യയുടെ കാര്യത്തില്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട്. ബിബിസി മൂന്നു പേര്‍ മരിച്ചുവെന്ന് പറയുമ്പോള്‍ ഇറാന്‍ പ്രസ്ടിവി 16 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പെട്ടെന്നുള്ള മാനസിക വിഭ്രാന്തിയാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. സംഭവത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ച അമേരിക്കന്‍ സൈനികകേന്ദ്രങ്ങള്‍ സൈനികനെ അറസ്റ്റ് ചെയ്തതായി പ്രസ്താവിച്ചു.

സംഭവത്തെ കുറിച്ച് അഫ്ഗാനിസ്താനിലുള്ള അധിനിവേശ സേനയും സര്‍ക്കാറും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
A US soldier in Afghanistan is reported to have killed at least three Afghan civilians after walking off his base in Kandahar province
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X