കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്താനില്‍ നിന്നു പിന്‍വാങ്ങണം

Google Oneindia Malayalam News

US Army
വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ നിന്നും എത്രയും വേഗം സൈന്യത്തെ പിന്‍വലിക്കണമെന്ന അഭിപ്രായമാണ് ഒട്ടുമിക്ക അമേരിക്കക്കാര്‍ക്കുമുള്ളതെന്ന് സര്‍വെ റിപ്പോര്‍ട്ട്. എബിസി ന്യൂസും വാഷിങ്ടണ്‍ പോസ്റ്റും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വെയില്‍ 54 ശതമാനം പേരും സൈന്യത്തെ ഉടന്‍ പിന്‍വലിക്കണെന്ന് അഭിപ്രായപ്പെട്ടു.

അമേരിക്കയിലെ 60 ശതമാനം ആളുകളുടെയും അഭിപ്രായത്തില്‍ അഫ്ഗാനിസ്താനിലെ അമേരിക്കന്‍ ഇടപെടല്‍ വേണ്ടത്ര ഫലം ചെയ്തിട്ടില്ല. നിലവിലുള്ള പദ്ധതി പ്രകാരം 2014ലാണ് അധിനിവേശ സേന അഫ്ഗാനിസ്താനില്‍ നിന്നു പിന്‍വാങ്ങേണ്ടത്.

അഫ്ഗാനിസ്താനില്‍ വര്‍ദ്ധിച്ചുവരുന്ന അമേരിക്കന്‍ വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വെ സംഘടിപ്പിച്ചത്. ഇവിടെ ജോലി ചെയ്യുന്ന അമേരിക്കന്‍ സൈനികരും മാനസികമായി ഏറെ അസ്വസ്ഥരാണെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് കഴിഞ്ഞ ദിവസമുണ്ടായ കൂട്ടകുരുതി. സൈനികക്യാംപില്‍ നിന്ന് ആയുധവുമായി പുറത്തിറങ്ങിയ ഒരു സൈനികന്‍ 16 പേരെയാണ് വെടിവെച്ചു കൊന്നത്.

English summary
Most Americans want rapid withdrawal of US troops from Afghanistan: Poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X