റാവത്തിന്റെ ഭീഷണി പാഴായി,ബഹുഗുണ തന്നെ മുഖ്യമന്ത്രി

Subscribe to Oneindia Malayalam
Vijay Bahuguna
ഡെറാഡൂണ്‍: വിവാദങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് വിജയ് ബഹുഗുണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയതു. കേന്ദ്ര തൊഴില്‍ സഹമന്ത്രിയായിരുന്ന ഹരീഷ് റാവത്തിന്റെ രാജി ഭീഷണിയെ മറികടന്നാണ് സത്യപ്രതിജ്ഞ.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹരീഷ് റാവത്ത് രാജി വെച്ചത്. നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉത്തരാഖണ്ഡില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിക്കാര്യത്തില്‍ ഒരു പുനരാലോചനയ്ക്ക് ഹൈക്കമാന്റ് തയ്യാറാവാതിരുന്നപ്പോള്‍ നേരത്തെ തീരുമാനിച്ചപോലെ ബഹുഗുണയ്ക്കുതന്നെ നറുക്കു വീഴുകയായിരുന്നു.

മാര്‍ച്ച് 13, ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മാത്രമേ നടന്നിട്ടുള്ളൂ. മറ്റു മന്ത്രിമാര്‍ ആരൊക്കെയാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനമെടുത്തതിനു ശേഷം മാത്രമേ മറ്റുള്ളവര്‍ സത്യ പ്രതിജ്ഞ ചെയ്യൂ.

English summary
Congress leader Vijay Bahuguna was on Tuesday sworn in as Chief Minister of Uttarakhand as the party brushed aside the revolt by Union Minister Harish Rawat.
Please Wait while comments are loading...