പുതിയ ട്രെയിനുകളും പാതകളും
ദില്ലി: 2012ലെ റെയില്‍വേ ബജറ്റ് അവതരണത്തില്‍ പുതിയ ട്രെയിനുകളെ കുറിച്ചും പാതകളെ കുറിച്ചുമുള്ള പ്രഖ്യാപനങ്ങള്‍ നടക്കുമ്പോള്‍ ഇതുവരെ കേരളത്തിന് വലിയ പരിഗണനയൊന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരം - കാസറകോഡ് റെയില്‍ കോറിഡോര്‍ പരിഗണിക്കും എന്നതും മാത്രമാണ് കേരളത്തിനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
75 പുതിയ എക്‌സ്‌പ്രെസ്സ് ട്രെയിനുകളും, 21 പാസഞ്ചര്‍ ട്രെയിനുകളും, 9 മെമു ട്രെയിനുകളും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. അതുപോലെ പുതിയ സൂപ്പര്‍ എസി കോച്ചുകള്‍ നിലവില്‍ വരും. അതുപോലെ വികലാംഗര്‍ക്കായി പ്രത്യേക കോച്ചുകള്‍ അനുവദിക്കും എന്നും ത്രിവേദി പ്രഖ്യാപിച്ചു.
ഡബിള്‍ ഡക്കര്‍ കണ്ടെയ്‌നര്‍ ട്രെയിനുകള്‍ കൊണ്ടുവരും. മുംബൈയില്‍ എലിവേറ്റഡ് സബ് അര്‍ബന്‍ പാത നിര്‍മ്മിക്കും.
45 പുതിയ ലൈനുകളുടെ പണി തുടങ്ങും എന്നും ഈ പദ്ധതിക്കായി 700 കോടി വകയിരുത്തും എന്നും റെയില്‍വെ ബജറ്റില്‍ ദിനേഷ് ത്രിവേദി അറിയിച്ചു. 709 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കും. പാതയിരട്ടിപ്പിക്കലിനും അനുബന്ധ പദ്ധതികള്‍ക്കുമായി 4,410 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പാളങ്ങളുടെ നവീകരണത്തിന് 6467 കോടി വകയിരുത്തും. ദില്ലി-കൊല്‍ക്കത്ത റൂട്ടില്‍ അതിവേഗ തീവണ്ടികള്‍ അനുവദിക്കും. രണ്ട് പുതിയ റെയില്‍വെലൈനുകള്‍ സ്ഥാപിക്കും. 19,000 കിലോമീറ്റര്‍ റെയില്‍പാത നവീകരിക്കും.
അയല്‍രാജ്യങ്ങളിലേക്ക് തീവണ്ടികള്‍ കൊണ്ടു വരും. ഇതിനായി പാതകള്‍ നിര്‍മ്മിക്കും.
114 പുതിയ റെയില്‍വേ ലൈനുകള്‍ക്കായി അടുത്ത വര്‍ഷം സര്‍വ്വെ നടത്തും എന്നും മന്ത്രി ബജറ്റില്‍ വാഗ്ദാനം ചെയ്തു.












Click it and Unblock the Notifications