കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ഇറ്റലിക്കാരെ നക്‌സലുകള്‍ തട്ടികൊണ്ടു പോയി

Google Oneindia Malayalam News

ദില്ലി: കപ്പല്‍ വെടിവെപ്പുകേസുമായി ബന്ധപ്പെട്ട സംഭവത്തിനു പിറകെ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും പ്രതിസന്ധിയിലേക്ക്. ഒറീസ്സയില്‍ വെച്ച് രണ്ട് ഇറ്റലിക്കാരെ മാവോവാദികള്‍ തട്ടികൊണ്ടു പോയതോടെയാണിത്.
മാവോവാദി നേതാവ് സബ്യസാചി പാണ്ഡയുടെതായി പുറത്തുവന്ന ഓഡിയോ ടേപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇതുസംഭവിച്ച് പോലിസ് സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

രണ്ടു വിനോദസഞ്ചാരികളെയും സുരക്ഷിതമായി വിട്ടയയ്ക്കണമെങ്കില്‍ ഒരു വര്‍ഷം മുമ്പ് സര്‍ക്കാറിനു സമര്‍പ്പിച്ച 13 ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നതാണ് മാവോവാദികളും ആവശ്യം. ഞായറാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം പുറത്തുവരണമെന്നാണ് തീവ്രവാദികളുടെ ആവശ്യം. കാന്തമാല്‍ ജില്ലയില്‍ വെച്ചാണ് ഇറ്റലിക്കാരെ തട്ടികൊണ്ടുപോയതെന്ന് സംശയിക്കുന്നതായി ഐബിഎന്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തു.

English summary
Two Italian tourists were reportedly taken hostage by Maoists in Odisha’s Kandhamal district.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X