കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടങ്കുളം:നിര്‍മ്മാണപ്രവര്‍ത്തനം പുനരാരംഭിച്ചു

  • By Shabnam Aarif
Google Oneindia Malayalam News

ചെന്നൈ: കൂടങ്കുളം ആണവനിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. കൂടങ്കുളം പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാറിന്റെ അനുമതി ലഭിച്ചതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.

പ്രതിഷേധക്കാരെ നേരിടാന്‍ ദ്രുതകര്‍മ്മ സേനയുള്‍പ്പെടെ മൂവായിരത്തോളം പോലീസിനെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കൂടങ്കുളവും സമരപ്പന്തലും കനത്ത പോലീസ് കാവലിലാണ്.

നിലയം ഉള്‍പ്പെടുന്ന മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ആണവവിരുദ്ധ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച 19, തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് കൂടങ്കുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മുഖ്യമന്ത്രി ജയലളിത അനുമതി നല്‍കിയത്.

ഇത്രയും നാള്‍ പദധതിയെ എതിര്‍ത്തിരുന്ന ജയലളിത പെട്ടെന്നാണ് തന്റെ നിലപാട് മാറ്റിയത്. സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെയുള്ള നീക്കങ്ങളുടെ ശക്തി കുറക്കാന്‍ മേഖലയ്ക്കായി 500 കോടിയുടെ പ്രത്യേക വികസന പാക്കേജ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കു കോള്‍ഡ് സ്‌റ്റോറേജ് സൗകര്യവും ഇതിനോടൊപ്പം ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Ending the impasse over the Kudankulam Nuclear Power Project (KKNNP), the Tamil Nadu Cabinet, chaired by Chief Minister Jayalalithaa, on Monday resolved to take steps for the early commissioning of the plant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X