കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പല്‍ വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ല

  • By Nisha Bose
Google Oneindia Malayalam News

Italian Ship
കൊച്ചി: കൊല്ലം നീണ്ടകരയില്‍ മത്സ്യതൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു.

എന്നാല്‍ ഇതിനായി ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരെ കോടതിയോ അന്വേഷണ ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോള്‍ സ്വന്തം ചെലവില്‍ ഹാജരാക്കാമെന്ന് കപ്പല്‍ ഉടമകള്‍ ഉറപ്പു നല്‍കണമെന്നും ഷിപ്പിങ് മന്ത്രാലയം ആവശ്യപ്പെട്ടു.

യാത്ര തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്റിക ലെക്‌സി കപ്പലിന്റെ ഉടമകള്‍ നല്‍കിയ ഹര്‍ജിയ്ക്ക് മറുപടിയായാണ് ഷിപ്പിങ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കപ്പലില്‍ നിന്ന് തെളിവ് ശേഖരിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ കപ്പല്‍ കൊച്ചിയില്‍ പിടിച്ചിടേണ്ട ആവശ്യമില്ല. കപ്പലിന്റെ യാത്രയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും ഷി്പ്പിങ് മന്ത്രാലയം അറിയിച്ചു.

English summary
Italian vessel Enrica Lexie, berthed at Kochi ever since two marines on board shot dead two Indian fishermen off Kerala coast last month, may leave for Italy soon. ,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X