കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിരക്ഷ നല്‍കാന്‍ ഇറാനും ബാധ്യതയുണ്ട്: ഇന്ത്യ

Google Oneindia Malayalam News

Oil
ദില്ലി: കയറ്റി അയയ്ക്കുന്ന എണ്ണയുടെ ഇന്‍ഷുറന്‍സ് സുരക്ഷിതത്വം ഇറാന്‍ ഏറ്റെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സാമ്പത്തിക, എണ്ണ ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ലോകത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികള്‍ ടാങ്കറുകള്‍ക്ക് പരിരക്ഷ കൊടുക്കാന്‍ മടിക്കുന്നതാണ് ഇത്തരമൊരു ആവശ്യം ഉയര്‍ത്താന്‍ ഇന്ത്യന്‍ സംഘത്തെ പ്രേരിപ്പിച്ചത്.

പണം നല്‍കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറാണെങ്കിലും അതു സ്വീകരിക്കാന്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ തയ്യാറാവുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഇറാനോട് ബദല്‍ സംവിധാനമുണ്ടാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കമ്പനികളുടെ ആവശ്യം പരിഗണിക്കുമെന്ന നിലപാടാണ് ഇറാന്‍ എണ്ണ കമ്പനിയായ എന്‍ഐഒസിക്കുള്ളത്.

അതിനിടെ ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിന് അമേരിക്ക ശ്രമങ്ങള്‍ തുടങ്ങി. ഇറാന്‍ എണ്ണയ്ക്കുള്ള ബദല്‍ സംവിധാനമൊരുക്കിതന്നാല്‍ ആലോചിക്കാമെന്ന നിലപാടാണ് ഇന്ത്യക്കുള്ളത്. എണ്ണ ഇന്ത്യയുടെ ആവശ്യമാണ്. അത് എവിടെ നിന്നായാലും വാങ്ങും. പക്ഷേ, ഇറാന്‍ നല്‍കുന്ന വിലയ്ക്കും ഗുണത്തിലുമാകണമെന്നു മാത്രം.

നയതന്ത്ര നീക്കങ്ങളിലൂടെ മെരുക്കാന്‍ സാധിച്ചില്ലെങ്കില്‍ പാകിസ്താന്‍, ഇന്ത്യ, ചൈന എന്നിവയടക്കം പതിനൊന്ന് രാജ്യങ്ങള്‍ക്കെതിരേ സാമ്പത്തിക ഉപരോധം കൊണ്ടുവരാനും അമേരിക്ക ആലോചിക്കുന്നുണ്ട്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്.

English summary
Indian oil buyers are asking Iran to bear the insurance risk for transporting its crude as tighter Western sanctions make it more difficult to buy Tehran's principal export, industry sources said on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X