കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കു പിന്നാലെ ജയിലില്‍ നിന്ന് പന്നിയും

  • By Nisha Bose
Google Oneindia Malayalam News

തൃശ്ശൂര്‍: ചപ്പാത്തിയും കോഴിക്കറിയും ഹിറ്റായതിന് പിന്നാലെ പന്നിവളര്‍ത്തലില്‍ കൂടി ഒരു കൈ നോക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ ജയിലുകള്‍.

ആദ്യം സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് പന്നി വളര്‍ത്തല്‍ ആരംഭിക്കുക. തുടര്‍ന്ന് ഇത് ജില്ലാ ജയിലുകളിലേയ്ക്കും വ്യാപിപ്പിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാവുമെന്നാണ് അറിയുന്നത്.

യാതൊരു വരുമാനവുമില്ലാത്ത ജയിലുകളില്‍ ചെലവ് വര്‍ദ്ധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വരുമാനമുണ്ടാക്കാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി തുടങ്ങിയ കോഴിവളര്‍ത്തലില്‍ നിന്ന് നല്ല വരുമാനം ലഭിച്ചു.

പിന്നീട് ചപ്പാത്തിയും കോഴിക്കറിയുമുണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. ഇപ്പോള്‍ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിലും ചപ്പാത്തിയുണ്ടാക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഇപ്പോള്‍ ദിനംപ്രതി 30,000 ചപ്പാത്തിയും കോഴിക്കറിയും വിറ്റഴിക്കുന്നതായാണ് കണക്കുകള്‍.

കോഴി വളര്‍ത്തല്‍ ആരംഭിച്ചതോടെ പാകം ചെയ്ത ഇറച്ചി ജയിലുകളിലും വിളമ്പിയിരുന്നു. ഇത്തരത്തില്‍ പന്നിമാംസവും വിതരണം ചെയ്യുമോ എന്ന ആശങ്ക അത് നിഷിദ്ധമായ തടവുകാര്‍ക്കുണ്ട്. എന്നാല്‍ പന്നിമാംസം പാചകം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് ജയിലധികൃതര്‍ അറിയിക്കുന്നത്.

English summary
After Chapati and chicken central jails in the state plan to grow pigs for sale.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X